യുവജന വായനശാല പ്രതിഭാസംഗമം

Wednesday 17 November 2021 12:22 AM IST
യുവജന വായനശാല ആൻഡ് ആർട്സ് ക്ളബ് ​ പ്രതിഭാസംഗമം അഡ്വ.പി.ടി.എ.റഹീം എം. എൽ.എ ഉ​ദ്​ഘാടനം ​ചെയ്യുന്നു ​

പന്തീരാങ്കാവ്: കൊടൽനടക്കാവ് ​യുവജന വായനശാല ആൻഡ് ആർട്സ് ക്ളബ് ​ പ്രതിഭാസംഗമം അഡ്വ.പി.ടി.എ റഹീം എം.എൽ.എ ഉ​ദ്​ഘാടനം ചെയ്തു. ​ ജില്ലാ പഞ്ചായത്ത് മെമ്പർ രാജീവ് പെരുമൺപുറ അ​ദ്ധ്യ​ക്ഷത വഹിച്ചു. ​ താലൂക്ക് ലൈബ്രറി ​കൗ​ൺസിൽ ജോയിന്റ് സെക്രട്ടറി എം.ടി. ശിവരാജൻ, കൗൺസിൽ ഒളവണ്ണ മേഖല സെക്രട്ടറി വി.എം.ശങ്കരനാരായണൻ എന്നിവർ ​ സംസാരിച്ചു.

എസ്.എസ്.എൽ.സി, പ്ളസ് ടു ​,​ സ്വാതന്ത്ര്യദിന ക്വിസ്, ​ ഗാന്ധി ജയന്തി ക്വിസ്, വായനാ മത്സര വിജയികളെ ചടങ്ങിൽ അനുമോദിച്ചു.

വായനശാല സെക്രട്ടറി ഇ.രാഘവൻ സ്വാഗതവും വൈസ് പ്രസിഡന്റ് ഇ.രാമകൃഷ്ണൻ നന്ദിയും ​പറഞ്ഞു

​​

Advertisement
Advertisement