'പ്രോത്സാഹിപ്പിക്കണം അവയവദാനം"
Wednesday 17 November 2021 12:50 AM IST
വടകര:അവയവദാനത്തെ കുറിച്ച് സമൂഹത്തിൽ വ്യാപകമായി ബോധവത്കരണം നടക്കേണ്ടതുണ്ടെന്ന് കെ.കെ രമ എം.എൽ.എ പറഞ്ഞു. അവയവദാനം പരമാവധി പ്രോത്സാഹിപ്പിക്കുന്നതിലൂടെ കുറേയേറെ ജീവൻ രക്ഷിക്കാനാവും.
സഹകരണ വാരാഘോഷത്തോടനുബന്ധിച്ച് വടകര താലൂക്ക് ജനനന്മ കോ - ഓപ്പറേറ്റിവ് സോസൈറ്റി മെഡിക്കൽ കോളേജ് നേത്രബാങ്കിലേക്ക് കാൽ ലക്ഷം പേരുടെ നേത്രദാന സമ്മതപത്രം ശേഖരിക്കുന്നതിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു രമ.
പ്രസിഡന്റ് ജി.സി.ടി അദ്ധ്യക്ഷത വഹിച്ചു. ഹരീന്ദ്രൻ കരിമ്പനപ്പാലം ആദ്യസമ്മതപത്രം കൈമാറി. ചടങ്ങിൽ യുവ സാഹിത്യകാരൻ അഖിൽരാജിനെ സഹകരണ വകുപ്പ് യൂണിറ്റ് ഇൻസ്‌പെക്ടർ ഒ.എം ബിന്ദു ആദരിച്ചു. വി.പി.സർവോത്തമൻ, ടി.വി.സതീഷ് ബാബു, കെ.ഭാസ്‌കരൻ, ടി.കെ കൃഷ്ണൻ, ടി.പി.ശ്രീലേഷ്, പി.കെ.ശ്രീലേഖ എന്നിവർ സംസാരിച്ചു.