വടകരയിൽ വീണ്ടും തീപിടിത്തം , നാട്ടുകാരുടെ ജാഗ്രതയിൽ ദുരന്തം ഒഴിവായി
Wednesday 17 November 2021 12:55 AM IST
വടകര: എടോടിയിൽ കീർത്തി സിനിമാ തീയേറ്ററിന് മുന്നിലുള്ള സെവൻ ഇയേഴ്സ് ടോയ്‌സ് ഷോപ്പിൽ തീപിടിത്തം. നാട്ടുകാരുടെ സന്ദർഭോചിതമായ ഇടപെടലിലാണ് വലിയ ദുരന്തം ഒഴിവായത്. ഫയർഫോഴ്‌സ് രണ്ടു യൂണിറ്റ് എത്തി തീയണച്ചു.
ഇന്നലെ രാത്രി ഏഴു മണിയോടെയാണ് സംഭവം. ബാങ്കും മറ്റു വ്യാപാരസ്ഥാപനങ്ങളുമുള്ള കെട്ടിടത്തിലായിരുന്നു തീപിടിത്തം. സ്റ്റേഷൻ ഓഫീസർ കെ.അരുണിന്റെ നേതൃത്വത്തിലെത്തിയ അഗ്നിശമനസേനാംഗങ്ങളാണ് തീ നിയന്ത്രണവിധേയമാക്കിയത്. കെ.കെ.രമ എം.എൽ.എ
വടകരയിൽ ഈയടുത്തായി തീപിടിത്തം തുടർക്കഥയാവുകയാണ്. കഴിഞ്ഞ ദിവസം തിരുവള്ളൂർ പെട്രോൾ ബങ്കിന്റെ ബോർഡിന് തീപിടിച്ചിരുന്നു. വടകര പുതിയ സ്റ്റാൻഡിനു സമീപത്തെ ഫൂട്ട്‌വെയർ ഷോപ്പിലുണ്ടായ അഗ്നിബാധയിൽ വൻനാശനഷ്ടമാണുണ്ടായത്.
തീപിടിത്തം ആവർത്തിക്കുമ്പോഴും മുൻകരുതൽ ഉറപ്പാക്കുന്നതിൽ അലംഭാവമുള്ളതായി ആക്ഷേപം പരക്കെയുണ്ട്.