ചെർപ്പുളശ്ശേരി അയ്യപ്പൻകാവിൽ പുണ്യം പൂങ്കാവനം ഇൻഫർമേഷൻ സെന്റർ

Wednesday 17 November 2021 12:13 AM IST
ചെർപ്പുള്ളശ്ശേരി അ​യ്യ​പ്പ​ൻ​ ​കാ​വി​ൽ​ ​പു​ണ്യം​ ​പൂ​ങ്കാ​വ​നം​ ​പ​ദ്ധ​തി​ക്ക് ​തു​ട​ക്ക​മാ​യ​പ്പോൾ

ചെർപ്പുളശ്ശേരി: ശബരിമലയെ പൂങ്കാവനമാക്കുക എന്ന ഉദ്ദേശലക്ഷ്യത്തോടെ ഐ.ജി. പി.വിജയന്റെ നേതൃത്വത്തിൽ തുടക്കം കുറിച്ച പുണ്യം പൂങ്കാവനം പദ്ധതിയുടെ ഭാഗമായി മലബാറിലെ ശബരിമല എന്നറിയപ്പെടുന്ന ചെർപ്പുളശ്ശേരി അയ്യപ്പൻകാവിൽ പുണ്യം പൂങ്കാവനം ഇൻഫർമേഷൻ സെന്ററിന് തുടക്കമായി. ശബരിമല മുൻ മേൽശാന്തിയും നിലവിലെ അയ്യപ്പൻകാവിലെ മേൽശാന്തിയുമായ തെക്കുംപറമ്പത്ത് ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി ഭദ്രദീപം തെളിച്ച ചടങ്ങ് മലബാർ ദേവസ്വം ബോർഡ് ചെയർമാൻ എം.ആർ. മുരളി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പങ്കെടുത്തവർക്കെല്ലാം വൃക്ഷ പ്രസാദം തൈ വിതരണ ഉദ്ഘാടനം മലബാർ ദേവസ്വം ബോർഡ് ഏരിയാ കമ്മിറ്റി ചെയർമാൻ വള്ളൂർ രാമകൃഷ്ണൻ നിർവഹിച്ചു . അയ്യപ്പൻകാവിലെ എല്ലാ ഗുരുസ്വാമിമാരേയും ആദരിച്ചു.

പുണ്യം പൂങ്കാവനത്തിന്റെ സപ്ത കർമ്മങ്ങളുടെ ലഘുലേഖ വിതരണം ശബരി ഗ്രൂപ്പ് ചെയർമാൻ പി. ശ്രീകുമാർ നിർവഹിച്ചു.

പുണ്യം പൂങ്കാവനം പാലക്കാട് ജില്ലാ കോ ഓഡിനേറ്റർ എം.എസ്. ജിതേഷ് ,എക്സികുട്ടിവ് ഓഫീസർ കെ.കെ. രഘുനാഥ്, ക്ഷേത്രം പാരമ്പര്യ ട്രസ്റ്റി രവി ദാസ് , പി. രാധാകൃഷ്ണൻ, മണികണ്ഠൻ കോട്ടച്ചാലിൽ , പി. മോഹൻദാസ്, പുണ്യം പൂങ്കാവനം പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു