കെ.എസ്.എസ്.പി.എ വാർഷിക സമ്മേളനം

Wednesday 17 November 2021 12:32 AM IST
എം.കരുണാകരൻ (പ്രസിഡന്റ്)

പാലക്കാട്: സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ പുതുശ്ശേരി ബ്ലോക്കിന്റെ 37-ാമത് വാർഷിക സമ്മേളനം കൊടുമ്പ് കോൺഗ്രസ് ഭവനിൽ നടന്നു. കെ.എസ്.എസ്.പി.എ സംസ്ഥാന വൈസ് പ്രസിഡന്റ് വി. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പുതുശ്ശേരി ബ്ലോക്ക് പ്രസിഡന്റ് എം. കരുണാകരൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി. ബാലൻ, കെ. ഭരതരാജൻ, എം.എഫ്. ജോസ്, കെ. അനന്തകൃഷ്ണൻ, സി. ബാലൻ, ചന്ദ്രൻ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി എം. കരുണാകരൻ (പ്രസിഡന്റ്), കെ. ഭരതരാജൻ (സെക്രട്ടറി), എം.എഫ്. ജോസ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.