സ്കോളർഷിപ്പ് വിതരണം
Wednesday 17 November 2021 12:32 AM IST
എഴുകോൺ: ഇടയ്‌ക്കിടം വിജ്ഞാനോദയം വായനശാലയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് വിതരണവും ഹെൽത്ത്, ആശാ വർക്കർമാരെ ആദരിക്കലും 21ന് നടക്കും. വൈകിട്ട് 4ന് വായനശാല ഹാളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ശിവപ്രസാദ് ഉദ്ഘാടനം ചെയ്യും. കരീപ്ര പഞ്ചായത്ത് വിദ്യാഭ്യാസ കമ്മിറ്റി സ്‌റ്റാൻഡിംഗ് ചെയർപേഴ്സൺ എസ്.എസ്. സുവിധ, നേതൃസമിതി കൺവീനർ എസ്. അശോകൻ തുടങ്ങിയവർ സംസാരിക്കും.