തൊഴിലിടങ്ങളിൽ 'സമരകാഹളം'

Wednesday 17 November 2021 1:02 AM IST

കൊല്ലം: എൻ.ആർ.ഇ.ജി.എസ് വർക്കേഴ്സ് അസോസിയേഷന്റെ (എ.ഐ.ടി.യു.സി) നേതൃത്വത്തിൽ 30ന് ജില്ലയിലെ 100കേന്ദ്രങ്ങളിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ തൊഴിലിടങ്ങളിൽ 'സമരകാഹള' സമരം സംഘടിപ്പിക്കുന്നു. വേതനവിതരണത്തിലെ ജാതിവിവേചനം അവസാനിപ്പിക്കുക, വെട്ടിക്കുറച്ച പദ്ധതിവിഹിതം പുനഃസ്ഥാപിക്കുക, തൊഴിലും വേതനവും സംരക്ഷിക്കുക, പെട്രോൾ ഉത്പന്നങ്ങളുടെ വില കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ഡിസംബർ 4ന് ചടയമംഗലത്ത് ജില്ലാക്യാമ്പ് നടത്താനും യൂണിയൻ ജില്ലാകമ്മറ്റി യോഗം തീരുമാനിച്ചു. ജില്ലാപ്രസിഡന്റ് എസ്.വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാസെക്രട്ടറി എൻ. പങ്കജരാജൻ റിപ്പോർട്ട് അവതരിപ്പിച്ചു. യൂണിയൻ സംസ്ഥാന പ്രസിഡന്റ് ചെങ്ങറസുരേന്ദ്രൻ, പൊലിക്കോട് മാധവൻ, ഡേവിഡ്, ഹരി ബി. നായർ, ഷാഹിദ, ദർശനൻ, രഞ്ചിത്, സുനിസുരേഷ്, സക്കീർവടക്കുംതല തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement