ചാമ്പ്യൻസ് ട്രോഫി പാകിസ്ഥാനിൽ,​ ഏകദിന ലോകകപ്പിന് അമേരിക്കയും വേദി

Wednesday 17 November 2021 2:43 AM IST

ദു​ബാ​യ്:​ ​അ​ന്താ​രാ​ഷ്ട്ര​ ​ക്രി​ക്ക​റ്റ് ​സം​ഘ​ട​ന​ ​(​ഐ.​സി.​സി​ ​)​​​ 2024​ ​മു​ത​ൽ​ 2031​വ​രെ​യു​ള്ള​ ​കാ​ല​യ​ള​വി​ൽ​ ​ന​ട​ത്താ​ൻ​ ​ഉ​ദ്ദേ​ശി​ക്കു​ന്ന​ ​പ​രി​മി​ത​ ​ഓ​വ​ർ​ ​ടൂ​ർ​ണ​മെ​ന്റു​ക​ളു​ടെ​ ​വേ​ദി​ക​ൾ​ ​പ്ര​ഖ്യാ​പി​ച്ചു.​ ​നാ​ല് ​ട്വ​ന്റി​-20​ ​ലോ​ക​ക​പ്പു​ക​ളും​ ​ര​ണ്ട് ​ഏ​ക​ദി​ന​ ​ലോ​ക​ക​പ്പു​ക​ളും​ 2​ചാ​മ്പ്യ​ൻ​സ് ​ട്രോ​ഫി​ ​ടൂ​ർ​ണ​മെ​ന്റു​മാ​ണ് ​ഈ​ ​കാ​ല​യ​ള​വി​ൽ​ ​ഐ.​സി.​സി​ ​ന​ട​ത്തു​ന്ന​ത്.​

2025​ ​ലെ​ചാ​മ്പ്യ​ൻ​സ് ​ട്രോ​ഫി​ക്ക് ​പാ​കി​സ്ഥാ​ൻ​ ​വേ​ദി​യാ​കു​ന്നു​ ​എ​ന്ന​താ​ണ് ​ഇ​തി​ൽ​ ​ശ്ര​ദ്ധേ​യ​മാ​യ​ ​വ​സ്തു​ത.​ 1996​ ​ൽ ഏ​ക​ദി​ന​ ​ലോ​ക​ക​പ്പി​ന് ​സം​യു​ക്ത​ ​ആ​തി​ഥേ​യ​രാ​യ​ ​ശേ​ഷം​ ​ആ​ദ്യ​മാ​യാ​ണ് ​പാ​കി​സ്ഥാ​ൻ​ ​ഒ​രു​ ​ഐ.​സി.​സി​ ​ടൂ​ർ​ണ​മെ​ന്റി​ന്റെ​ ​വേ​ദി​യാ​കു​ന്ന​ത്.​
2024​ലെ​ ​ട്വ​ന്റി​-20​ ​ലോ​ക​ക​പ്പി​ന് ​വെ​സ്റ്റി​ൻ​ഡീ​സി​നൊ​പ്പം​ ​യു.​എ​സ്.​എ​യും​ ​സ​ഹ​ആ​തി​ഥേ​യ​രാ​കും.​ 2026​ലെ​ ​ട്വ​ന്റി​-20​ ​ലോ​ക​ക​പ്പി​ന് ​ഇ​ന്ത്യ​യും​ ​ശ്രീ​ല​ങ്ക​യും​ ​സം​യു​ക്ത​മാ​യി​ ​ആ​തി​ഥേ​യ​ത്വ​മ​രു​ളും.​ 2029​ലെ​ ​ചാ​മ്പ്യ​ൻ​ൻ​സ് ​ട്രോ​ഫി​ക്കും​ ​ഇ​ന്ത്യ​ ​വേ​ദി​യൊ​രു​ക്കും.​ 2031​ലെ​ ​ഏ​ക​ദി​ന​ ​ലോ​ക​ക​പ്പ് ​ഇ​ന്ത്യ​യി​ലും​ ​ബം​ഗ്ലാ​ദേ​ശി​ലു​മാ​യി​ ​ന​ട​ക്കും.

വേദികൾ

വർഷം -ടൂർണമെന്റ്-വേദി

2024- ട്വന്റി-20 ലോകകപ്പ്- യു.എസ്.എ,​ വെസ്റ്റിൻഡീസ്

2025- ചാമ്പ്യൻസ് ട്രോഫി- പാകിസ്ഥാൻ

2026 - ട്വന്റി-20 ലോകകപ്പ്-ഇന്ത്യ,​ ശ്രീലങ്ക

2027- ഏകദിന ലോകകപ്പ്-നമീബിയ,​ സിംബാബ്‌വെ,​ ദക്ഷിണാഫ്രിക്ക

2028-ട്വന്റി-20 ലോകകപ്പ്-ആസ്ട്രേലിയ,​ ന്യൂസിലൻഡ്

2029 - ചാമ്പ്യൻസ് ട്രോഫി- ഇന്ത്യ

2030 -ട്വന്റി-20 ലോകകപ്പ്- ഇംഗ്ലണ്ട്,​അയർലൻഡ്,​ സ്കോട്ട്‌ലാൻഡ്

2031- ഏകദിന ലോകകപ്പ്- ഇന്ത്യ,​ ബംഗ്ലാദേശ്

Advertisement
Advertisement