മുല്ലപ്പെരിയാറിൽ ജലനിരപ്പ് 140.65 അടിയായി ഉയർന്നു; കനത്ത മഴ പെയ്താൽ ഷട്ടർ തുറക്കും

Wednesday 17 November 2021 8:26 AM IST

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നു. നിലവിൽ 140.65 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്.നിലവിലെ റൂൾ കർവനുസരിച്ച് 141 അടി വെള്ളം അണക്കെട്ടിൽ സംഭരിക്കാം.മഴ കനത്താൽ ഷട്ടർ തുറക്കും.

സെക്കൻഡിൽ 2,300 ഘനയടി വെള്ളമാണ് ഇപ്പോൾ തമിഴ്‌നാട് കൊണ്ടുപോകുന്നത്. വൃഷ്ടി പ്രദേശത്ത് ഇന്നലെ വൈകുന്നേരം പെയ്ത മഴയാണ് ജലനിരപ്പ് ഉയരാൻ കാരണം. അതേസമയം ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് 2399.14 അടിയായി. ഇടുക്കി ഡാമിലെ ഷട്ടർ ഇന്നലെ അടച്ചിരുന്നു.നീരൊഴുക്ക് കുറഞ്ഞ സാഹചര്യത്തിലായിരുന്നു നടപടി.

മഴ കനത്തതിനെത്തുടര്‍ന്ന് ഞായറാഴ്ചയായിരുന്നു ഇടുക്കി അണക്കെട്ട് തുറന്നത്. ചെറുതോണി ഡാമിന്റെ മൂന്നാമത്തെ ഷട്ടർ 40 സെന്റീമീറ്റർ ഉയർത്തി, സെക്കന്‍ഡില്‍ 40,000 ലിറ്റർ വെള്ളമാണ് പുറത്തേക്ക് ഒഴുക്കിയത്.