ഇ.പി.എഫ് അംഗങ്ങൾക്കായി ഇ. നോമിനേഷൻ

Thursday 18 November 2021 12:44 AM IST

തിരുവനന്തപുരം: ഇ.പി.എഫ്.ഒ സേവനങ്ങൾ ലളിതവും വേഗത്തിലുമാക്കാൻ പി.എഫ് അംഗങ്ങൾക്കായി ഇ. നോമിനേഷൻ ആരംഭിച്ചു. ഇ.പി.എഫ് അംഗങ്ങളുടെ ആശ്രിതർക്ക് മറ്റ് ബുദ്ധിമുട്ടുകളൊന്നും കൂടാതെ പി.എഫ് സ്കീം, പെൻഷൻ സ്കീം, ഇൻഷ്വറൻസ് സ്കീം എന്നിവയുടെ ആനുകൂല്യങ്ങൾ ഇ.നോമിനേഷൻ വഴി നേടാം.ഇ.പി.എഫ് സ്കീം 1952ലെ പാരഗ്രാഫ് 61 പ്രകാരം പി.എഫ് അംഗങ്ങൾ ഇ.നോമിനേഷൻ നിർബന്ധമായും നൽകണമെന്ന് കേരള ലക്ഷദ്വീപ് റീജിയണൽ പി.എഫ് കമ്മിഷണർ എസ്. ദുർഗപ്രസാദ് അറിയിച്ചു.

ഇ.നോമിനേഷൻ ഡിജിറ്റലായി നൽകാൻ അംഗങ്ങൾ ഇ.പി.എഫ്.ഒ വെബ്സൈറ്റ് സന്ദർശിച്ച ശേഷം >>Services >>ForEmployees >>MembersUAN/OnlineService ക്ലിക്ക് ചെയ്യുക. UAN, പാസ് വേർഡ് എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്യുക. Manage ടാബിന് കീഴിലുള്ളE-nomination തിരഞ്ഞെടുക്കുക.Provide Details എന്ന ടാബ് സ്ക്രീനിൽ ദൃശ്യമാകും. Save ക്ളിക്ക് ചെയ്യുക. FamilyDeclaration പുതുക്കാൻ Yes ക്ളിക്ക് ചെയ്യുക.Add FamilyDetails ക്ളിക്ക് ചെയ്യുക(ഒന്നിൽകൂടുതൽ അവകാശികളെ ഉൾപ്പെടുത്താം) .ഇ.പി.എഫ് വിഹിതം രേഖപ്പെടുത്താൻ Nomination Details ക്ളിക്ക് ചെയ്യണം. Save EPF Nomination ക്ളിക്ക് ചെയ്തശേഷം E-sign ക്ളിക്ക് ചെയ്ത് ഒ.ടി.പി ജനറേറ്റ് ചെയ്യണം. ആധാറുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈൽ നമ്പരിൽ ലഭിക്കുന്ന ഒ.ടി.പി നൽകി എല്ലാ അംഗങ്ങളും ഉടൻ ഇ. നോമിനേഷൻ നൽകണമെന്ന് റീജിയണൽ പി.എഫ് കമ്മിഷണർ അഭ്യർത്ഥിച്ചു.