എൻഡോസൾഫാൻ : 1,000 രൂപ ഒറ്റത്തവണ ധനസഹായം

Thursday 18 November 2021 12:00 AM IST

തിരുവനന്തപുരം: കേരള സാമൂഹ്യ സുരക്ഷാമിഷൻ മുഖേന പെൻഷൻ ലഭിക്കുന്ന 5357 എൻഡോസൾഫാൻ ദുരിതബാധിതർക്ക് മുൻ വർഷങ്ങളിൽ അനുവദിച്ചതുപോലെ 1000 രൂപ നിരക്കിൽ ഒറ്റത്തവണ ധനസഹായം അനുവദിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

മുൻമന്ത്രി പി. തിലോത്തമന്റെ ചികിത്സാചെലവിനായി 10ലക്ഷം രൂപ അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.ഹൃദ്രോഗബാധയെ തുടർന്ന് ഇപ്പോൾ വെല്ലൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള തിലോത്തമന്റെ ആരോഗ്യസ്ഥിതി മെച്ചമായിട്ടില്ല. ഇതിനകം ചികിത്സയ്ക്കായി ചെലവായതിന്റെ ഒരു ഭാഗമാണ് സർക്കാർ സഹായമായി അനുവദിക്കുന്നത്.

ലളിതയ്ക്കും സഹായം

കരൾ സംബന്ധമായ അസുഖത്തെതുടർന്ന് കൊച്ചി ആസ്റ്റർ മെഡിസിറ്റിയിൽ കഴിയുന്ന നടിയും കേരള സംഗീതനാടക അക്കാഡമി ചെയർപേഴ്സണുമായ കെ.പി.എ.സി ലളിതയ്ക്ക് ചികിത്സയ്ക്ക് ചെലവാകുന്ന തുക അനുവദിക്കും.