മൂന്നാംദിവസവും കിതച്ച് ഓഹരി

Thursday 18 November 2021 12:23 AM IST

മുംബയ്: മൂന്നാംദിവസവും നേട്ടമുണ്ടാക്കാൻ കഴിയാതെ സൂചികകൾ അവസാനിപ്പിച്ചു. റിയാൽറ്റി, ഓയിൽ ആൻഡ് ഗ്യാസ്, ഫാർമ ഓഹരികളിലെ വില്പന സമ്മർദം സൂചികകളെ ബാധിച്ചു. നിഫ്റ്റി 17,900ന് താഴെയെത്തി.

സെൻസെക്‌സ് 314.04 പോയന്റ് നഷ്ടത്തിൽ 60,008.33ലും നിഫ്റ്റി 100.50 പോയന്റ് താഴ്ന്ന് 17,898.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. രാജ്യത്തെ റേറ്റിംഗ് ഫിച്ച് താഴ്ത്തിയതും ഐ.പി.ഒ വിപണിയിൽ കൂടുതൽ സുതാര്യത കൊണ്ടുവരുന്നതിന്റെ ഭാഗമായി വ്യവസ്ഥകളിൽ മാറ്റംവരുത്താനുള്ള സെബിയുടെ തീരുമാനവുമാണ് സൂചികളെ ബാധിച്ചത്.

യു.പി.എൽ, റിലയൻസ് ഇൻഡസ്ട്രീസ്, ആക്‌സിസ് ബാങ്ക്, ബ്രിട്ടാനിയ, ഐ.ഒ.സി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്. എസ്.ബി.ഐ ലൈഫ്, ഏഷ്യൻ പെയിന്റ്‌സ്, മാരുതി സുസുകി, ടാറ്റ മോട്ടോഴ്‌സ്, പവർഗ്രിഡ് കോർപ് തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കുകയുംചെയ്തു.

Advertisement
Advertisement