അസംഘടിത തൊഴിലാളി കോൺഗ്രസ് പ്രവർത്തകയോഗം

Thursday 18 November 2021 12:02 AM IST
അസംഘടിത തൊഴിലാളി കോൺഗ്രസ് ഓച്ചിറ മണ്ഡലം പ്രവർത്തകയോഗം സി.ആർ. മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

ഓച്ചിറ: അസംഘടിത തൊഴിലാളി കോൺഗ്രസ് ഓച്ചിറ മണ്ഡലം പ്രവർത്തകയോഗം സി.ആർ. മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. തൊഴിലില്ലായ്മയും പട്ടിണിയും നാട്ടിൽ വർദ്ധിച്ച് വരുകയാണെന്നും ഇത് മറികടക്കാൻ സർക്കാർ പദ്ധതി തയ്യാറാക്കണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അൻസാർ എ. മലബാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജന. സെക്രട്ടറി ബോബൻ ജി. നാഥ്, ബാബുജി പട്ടത്താനം, മോഹൻദാസ്, ബി.എസ്. വിനോദ്, സുഭാഷ് ബോസ്, കൃഷ്ണപിള്ള, ബി. സെവന്തി കുമാരി, പെരുമാനൂർ രാധാകൃഷ്ണൻ, ആർ.വി. വിശ്വകുമാർ തുടങ്ങിയവർ സംസാരിച്ചു.