പെയ്ത്തോട് പെയ്ത്ത്... ജില്ലയിൽ ഒന്നരമാസത്തിനിടെ ലഭിച്ചത് 104 ശതമാനം അധികമഴ

Thursday 18 November 2021 12:20 AM IST

പാലക്കാട്: കാലാവസ്ഥാ വ്യതിയാനവും ന്യൂനമർദ്ദവും മൂലം ജില്ലയിൽ കഴിഞ്ഞ ഒന്നരമാസത്തിനിടെ പെയ്തത് 104 ശതമാനം അധികമഴ. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുപ്രകാരം ഒക്ടോബർ ഒന്നു മുതൽ നവംബർ 17 വരെ 711.3 മില്ലീമീറ്റർ മഴയാണ് ജില്ലയിൽ ലഭിച്ചത്. 348.3 മില്ലീമീറ്റർ മഴയാണ് ഈ കാലയളവിൽ ലഭിക്കേണ്ടിയിരുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ ലഭിച്ചത് പത്തനംതിട്ടയിലാണ്. 1470.5 മില്ലീമീറ്റർ മഴയാണ് ഇവിടെ രേഖപ്പെടുത്തിയത്. 505 മില്ലീമീറ്റർ മഴ ലഭിക്കേണ്ടിടത്താണിത്. 191 ശതമാനം അധികമഴയാണ് ഇവിടെ ലഭിച്ചത്. കേരളത്തിലാകെ ഈ കാലയളവിൽ 418.7 മില്ലീമീറ്റർ മഴ ലഭിക്കേണ്ടിടത്ത് 868.4 മില്ലീമീറ്റർ മഴ ലഭിച്ചു. 107 ശതമാനം അധികമഴയാണ് രേഖപ്പെടുത്തിയത്.

ജില്ല- ലഭിച്ച മഴ- ലഭിക്കേണ്ടത് (മില്ലീമീറ്ററിൽ)

  • തിരുവനന്തപുരം- 809.1- 435.7
  • കൊല്ലം- 1066.9- 533.5
  • പത്തനംതിട്ട- 1470.5- 505
  • ആലപ്പുഴ- 765.6- 482.1
  • കോട്ടയം- 951.7- 451.5
  • ഇടുക്കി- 1015.9- 487.4
  • എറണാകുളം- 885.8- 437
  • തൃശൂർ- 842.3- 449.2
  • പാലക്കാട്- 711.3- 348.3
  • മലപ്പുറം- 731.6- 422.5
  • കോഴിക്കോട്- 887.6- 387.4
  • വയനാട്- 485.5- 283.9
  • കണ്ണൂർ- 780.1- 323.9
  • കാസർകോട്- 658.5- 302.2

ഡാമുകൾ ജലസമൃതം

മഴയുടെ ശക്തി അല്പം കുറഞ്ഞെങ്കിലും ഇടവിട്ട് വൃഷ്ടി പ്രദേശങ്ങളിൽ മഴ തുടരുന്നതിനാൽ ജില്ലയിലെ അണക്കെട്ടുകൾ ജലസമൃതംതന്നെ. 115.06 മീറ്റർ പരമാവധി സംഭരണ ശേഷിയുള്ള മലമ്പുഴ ഡാമിലെ ഇന്നലത്തെ ജലനിരപ്പ് 114.44 മീറ്ററാണ്. മംഗലം ഡാമിൽ 77.54 മീറ്ററും രേഖപ്പെടുത്തി. 77.88 മീറ്ററാണ് ഡാമിന്റെ സംഭരണശേഷി. 156.36 മീറ്റർ സംഭരണശേഷിയുള്ള മീങ്കരയിൽ 156.17 മീറ്ററാണ് ഇന്നലത്തെ ജലനിരപ്പ്.

ഡാം- ഇന്നലത്തെ ജലനിരപ്പ്- പരമാവധി സംഭരണശേഷി (മീറ്ററിൽ)

  • മലമ്പുഴ- 114.44- 115.06
  • മംഗലം- 77.54- 77.88
  • പോത്തുണ്ടി- 107.40 - 108.20
  • കാഞ്ഞിരപ്പുഴ- 96.73 - 97.50
  • വാളയാർ- 202.45- 203
  • ചുള്ളിയാർ- 153.72- 154.08
  • ശിരുവാണി- 877- 878.50
  • മീങ്കര- 156.17- 156.36