തീർത്ഥാടകർ കൂടി, ഉദയാസ്തമന പൂജ തുടങ്ങി

Thursday 18 November 2021 12:00 AM IST

ശബരിമല: മഴയ്ക്ക് ശമനമായതോടെ ശബരിമലയിൽ തീർത്ഥാടകരുടെ എണ്ണം വർദ്ധിച്ചു. വൃശ്ചികം ഒന്നിന് 6137 പേരാണ് വെർച്വൽക്യൂവഴി ദർശനം നടത്തിയത്. ഇന്നലെ 13,158 പേരാണ് അനുമതി തേടിയത്. ഉച്ചയ്ക്ക് ഒരുമണിവരെ 7437 പേർ ദർശനം നടത്തി. മുൻകൂർ അനുമതി തേടിയവരിൽ പലരും പ്രതികൂല കാലാവസ്ഥ കാരണം യാത്രറദ്ദുചെയ്യുന്നതാണ് എണ്ണത്തിൽ കുറവുവരാൻ കാരണം. പ്രതിദിനം വെർച്വൽ ക്യൂവിലൂടെ 30000 പേർക്ക് ദർശനാനുമതിയുണ്ടെങ്കിലും പതിനയ്യായിരത്തിൽ താഴെയാണ് ബുക്കിംഗ്. സ്പോട്ട് രജിസ്ട്രേഷൻ ആരംഭിച്ചാൽ എണ്ണത്തിൽ കാര്യമായ വർദ്ധന ഉണ്ടാകുമെന്നാണ് ദേവസ്വം ബോർഡിന്റെ വിലയിരുത്തൽ.

മണ്ഡലകാലത്ത് വർഷങ്ങൾക്ക് ശേഷം ഇന്നലെ പടിപൂജയ്ക്കൊപ്പം ഉദയാസ്തമന പൂജയും ആരംഭിച്ചു. കൊവിഡ് പ്രതിസന്ധികളെ തുടർന്ന് മുടങ്ങിപ്പോയവർക്കും പുതിയതായി എത്തുന്നവർക്കും ഇപ്പോൾ ഉദയാസ്തമന പൂജ നടത്താം. 40,000 രൂപയാണ് നിരക്ക്. നെയ്യഭിഷേകം ഇല്ലാത്തതും തീർത്ഥാടകരുടെ തിരക്ക് കുറവായതും പരിഗണിച്ചാണ് പൂജ പുനരാരംഭിച്ചത്. ഉഷഃപൂജയ്ക്ക് ശേഷം ആരംഭിക്കുന്ന പൂജയുടെ ഘട്ടത്തിൽ ഉച്ചപൂജ ഉൾപ്പെടെ 16 പൂജകളും ദീപാരാധന, അത്താഴപൂജ എന്നിവയും ഇതിൽപ്പെടും. പൂജാവേളകളിലെല്ലാം ക്ഷേത്രനടഅടച്ച് നേദ്യം സമർപ്പിക്കേണ്ടതിനാലാണ് വർഷങ്ങൾക്ക് മുമ്പ് സീസണിൽ ഉദയാസ്തമന പൂജ മാസപൂജാവേളകളിലാക്കിയത്. നെയ്യഭിഷേകം പുനരാരംഭിക്കുമ്പോൾ ഉദായസ്തമന പൂജ മണ്ഡലകാലത്ത് ഒഴിവാക്കും.

തീർത്ഥാടകവാഹനത്തിന് നിലയ്ക്കൽ വരെയാണ് പ്രവേശനാനുമതി. തീർത്ഥാടകർ അവിടെയിറങ്ങി കെ.എസ്.ആർ.ടി.സിയുടെ നിലയ്ക്കൽ -പമ്പ ചെയിൻസർവീസിൽ കയറിപ്പോകണം. ചെറുവാഹനങ്ങളുടെ ഡ്രൈവർ ശബരിമലയ്ക്ക് പോകുന്നില്ലെങ്കിൽ തീർത്ഥാടകരെ പമ്പയിൽ ഇറക്കുന്നതിന് അനുമതിയുണ്ട്. തിരികെ വാഹനം നിലയ്ക്കലിൽ എത്തി പാർക്ക് ചെയ്യണം. പമ്പ ഗണപതികോവിലിലെ നടപ്പന്തലിലെ കൗണ്ടറിലാണ് വെർച്വൽക്യൂ വെരിഫിക്കേഷൻ.

ശ​ബ​രി​മ​ല​:​ ​ഹ​ലാ​ൽ​ ​ശ​ർ​ക്ക​ര​യ്ക്ക്
എ​തി​രാ​യ​ ​ഹ​ർ​ജി​യി​ൽ​ ​വി​ശ​ദീ​ക​ര​ണം​ ​തേ​ടി

കൊ​ച്ചി​:​ ​ശ​ബ​രി​മ​ല​യി​ൽ​ ​അ​പ്പം,​ ​അ​ര​വ​ണ​ ​നി​ർ​മ്മാ​ണ​ത്തി​ന് ​ഹ​ലാ​ൽ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ള്ള​ ​ശ​ർ​ക്ക​ര​ ​ഉ​പ​യോ​ഗി​ക്കു​ന്ന​തു​ ​ത​ട​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ​ശ​ബ​രി​മ​ല​ ​ക​ർ​മ്മ​സ​മി​തി​ ​ജ​ന​റ​ൽ​ ​ക​ൺ​വീ​ന​ർ​ ​എ​സ്.​ജെ.​ആ​ർ.​ ​കു​മാ​ർ​ ​ന​ൽ​കി​യ​ ​ഹ​ർ​ജി​യി​ൽ​ ​ഹൈ​ക്കോ​ട​തി​ ​സ​ർ​ക്കാ​രി​നോ​ടും​ ​തി​രു​വി​താം​കൂ​ർ​ ​ദേ​വ​സ്വം​ ​ബോ​ർ​ഡി​നോ​ടും​ ​വി​ശ​ദീ​ക​ര​ണം​ ​തേ​ടി.​ ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​ശ​ബ​രി​മ​ല​ ​സ്പെ​ഷ്യ​ൽ​ ​ക​മ്മി​ഷ​ണ​ർ​ ​റി​പ്പോ​ർ​ട്ട് ​ന​ൽ​ക​ണ​മെ​ന്നും​ ​നി​ർ​ദ്ദേ​ശി​ച്ച​ ​ജ​സ്റ്റി​സ് ​അ​നി​ൽ.​ ​കെ.​ ​ന​രേ​ന്ദ്ര​ൻ,​ ​ജ​സ്റ്റി​സ് ​പി.​ജി.​ ​അ​ജി​ത് ​കു​മാ​ർ​ ​എ​ന്നി​വ​രു​ൾ​പ്പെ​ട്ട​ ​ഡി​വി​ഷ​ൻ​ ​ബെ​ഞ്ച് ​ഹ​ർ​ജി​ ​ഇ​ന്നു​ ​പ​രി​ഗ​ണി​ക്കാ​ൻ​ ​മാ​റ്റി.​ ​ശ​ബ​രി​മ​ല​യി​ൽ​ ​നി​വേ​ദ്യ​ത്തി​നും​ ​പ്ര​സാ​ദ​ത്തി​നും​ ​ഉ​പ​യോ​ഗി​ക്കു​ന്ന​ ​സാ​ധ​ന​ങ്ങ​ൾ​ ​പ​രി​ശു​ദ്ധ​വും​ ​പ​വി​ത്ര​വു​മാ​യി​രി​ക്ക​ണ​മെ​ന്നാ​ണ് ​ഹ​ർ​ജി​ക്കാ​ര​ന്റെ​ ​വാ​ദം.​ ​അ​പ്പം,​ ​അ​ര​വ​ണ​ ​നി​ർ​മ്മ​ണ​ത്തി​നു​ള്ള​ ​ശ​ർ​ക്ക​ര​ ​അ​ട​ക്ക​മു​ള്ള​ ​വ​സ്തു​ക്ക​ളു​ടെ​ ​ഗു​ണ​മേ​ന്മ​ ​പ​ല​ ​ഘ​ട്ട​ങ്ങ​ളി​ലാ​യി​ ​പ​രി​ശോ​ധി​ച്ച് ​ഉ​റ​പ്പാ​ക്കു​ന്നു​ണ്ടെ​ന്ന് ​സ​ർ​ക്കാ​രും​ ​ദേ​വ​സ്വം​ ​ബോ​ർ​ഡും​ ​വ്യ​ക്ത​മാ​ക്കി.​ ​പ​മ്പ​യി​ൽ​ ​ഭ​ക്ഷ്യ​സു​ര​ക്ഷാ​ ​വി​ഭാ​ഗം​ ​നേ​തൃ​ത്വം​ ​ന​ൽ​കു​ന്ന​ ​ലാ​ബി​ൽ​പ​രി​ശോ​ധി​ച്ച് ​ഗു​ണ​നി​ല​വാ​രം​ ​ഉ​റ​പ്പാ​ക്കി​യ​ശേ​ഷ​മേ​ ​ശ​ർ​ക്ക​ര​ ​സ​ന്നി​ധാ​ന​ത്തേ​ക്ക് ​ക​ട​ത്തി​ ​വി​ടു​ക​യു​ള്ളൂ.​ ​സ​ന്നി​ധാ​ന​ത്തു​ ​ത​യ്യാ​റാ​ക്കു​ന്ന​ ​അ​പ്പ​വും​ ​അ​ര​വ​ണ​യും​ ​ഗു​ണ​മേ​ന്മ​ ​ഉ​റ​പ്പാ​ക്കി​യാ​ണ് ​വി​ത​ര​ണം​ ​ചെ​യ്യു​ന്ന​തെ​ന്നും​ ​സ​ർ​ക്കാ​ർ​ ​വി​ശ​ദീ​ക​രി​ച്ചു.​ 2019​ ​ൽ​ ​ഓ​ർ​ഡ​ർ​ ​ചെ​യ്ത​ ​ശ​ർ​ക്ക​ര​യു​ടെ​ ​ചി​ല​ ​പാ​യ്ക്ക​റ്റു​ക​ളി​ലാ​ണ് ​ഹ​ലാ​ൽ​ ​സ​ർ​ട്ടി​ഫൈ​ഡ് ​എ​ന്നു​ ​രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.​ ​ഇ​തു​ ​ഗ​ൾ​ഫ് ​രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ​ക​യ​റ്റി​ ​അ​യ​യ്ക്കാ​നാ​യി​ ​രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​താ​ണെ​ന്നും​ ​ബോ​ർ​ഡി​ന്റെ​ ​അ​ഭി​ഭാ​ഷ​ക​ൻ​ ​പ​റ​ഞ്ഞു.​ ​തു​ട​ർ​ന്നാ​ണ് ​സ​ർ​ക്കാ​രും​ ​ദേ​വ​സ്വം​ ​ബോ​ർ​ഡും​ ​വി​ശ​ദീ​ക​ര​ണം​ ​ന​ൽ​കാ​ൻ​ ​ഡി​വി​ഷ​ൻ​ ​ബെ​ഞ്ച് ​നി​ർ​ദ്ദേ​ശി​ച്ച​ത്.

പ​മ്പ​ ​ഞു​ണ​ങ്ങാ​റി​ൽ​ ​താ​ത്കാ​ലിക
സ്റ്റീ​ൽ​പാ​ലം​ ​പ​രി​ഗ​ണ​ന​യി​ലെ​ന്ന് ​സ​ർ​ക്കാർ

കൊ​ച്ചി​:​ ​പ​മ്പ​യി​ൽ​ ​ഞു​ണ​ങ്ങാ​റി​നു​ ​കു​റു​കെ​ ​സ്റ്റീ​ൽ​ ​പാ​ളി​ക​ൾ​ ​ഉ​പ​യോ​ഗി​ച്ച് ​താ​ത്കാ​ലി​ക​ ​പാ​ല​മു​ണ്ടാ​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് ​സ​ജീ​വ​മാ​യി​ ​ആ​ലോ​ചി​ക്കു​ന്ന​താ​യി​ ​സ​ർ​ക്കാ​ർ​ ​ഹൈ​ക്കോ​ട​തി​യി​ൽ​ ​അ​റി​യി​ച്ചു.​ ​സ​മാ​ന​മാ​യ​ ​സ്റ്റീ​ൽ​ ​പാ​ല​ത്തി​ന്റെ​ ​ചി​ത്ര​വും​ ​ബ​ന്ധ​പ്പെ​ട്ട​ ​വി​വ​ര​ങ്ങ​ളും​ ​ഉ​ൾ​പ്പെ​ടു​ത്തി​ ​ഇ​ന്ന് ​റി​പ്പോ​ർ​ട്ട് ​ന​ൽ​കാ​മെ​ന്നും​ ​സ​ർ​ക്കാ​രി​നു​ ​വേ​ണ്ടി​ ​ഹാ​ജ​രാ​യ​ ​സീ​നി​യ​ർ​ ​ഗ​വ.​ ​പ്ളീ​ഡ​ർ​ ​കെ.​ ​രാ​ജ്മോ​ഹ​ൻ​ ​വി​ശ​ദീ​ക​രി​ച്ചു.​ ​സ്വീ​വേ​ജ് ​പ്ളാ​ന്റി​ലേ​ക്കു​ള്ള​ ​രാ​സ​വ​സ്തു​ക്ക​ളും​ ​മ​റ്റും​ ​കൊ​ണ്ടു​പോ​കു​ന്ന​തി​നാ​യി​ ​ഞു​ണ​ങ്ങാ​റി​നു​ ​കു​റു​കേ​ ​നി​ർ​മ്മി​ച്ചി​രു​ന്ന​ ​ത​ട​യ​ണ​ ​ശ​ക്ത​മാ​യ​ ​മ​ഴ​യി​ൽ​ ​ഒ​ലി​ച്ചു​ ​പോ​യ​തി​നെ​ത്തു​ട​ർ​ന്ന് ​ഇ​വി​ടെ​ ​ബെ​യ്ലി​പ്പാ​ലം​ ​അ​ടി​യ​ന്ത​ര​മാ​യി​ ​നി​ർ​മ്മി​ക്ക​ണ​മെ​ന്ന​ ​ആ​വ​ശ്യം​ ​ഉ​യ​ർ​ന്നി​രു​ന്നു.​ ​ഇ​ക്കാ​ര്യം​ ​വ്യ​ക്ത​മാ​ക്കി​ ​ശ​ബ​രി​മ​ല​ ​സ്പെ​ഷ്യ​ൽ​ ​ക​മ്മി​ഷ​ണ​ർ​ ​ന​ൽ​കി​യ​ ​റി​പ്പോ​ർ​ട്ടി​നെ​ത്തു​ട​ർ​ന്ന് ​ദേ​വ​സ്വം​ ​ഡി​വി​ഷ​ൻ​ ​ബെ​ഞ്ച് ​പ​രി​ഗ​ണി​ക്കു​ന്ന​ ​ഹ​ർ​ജി​യി​ലാ​ണ് ​സ​ർ​ക്കാ​ർ​ ​ഇ​ക്കാ​ര്യ​ങ്ങ​ൾ​ ​വി​ശ​ദീ​ക​രി​ച്ച​ത്.​ ​ഇ​വി​ടെ​ ​ബെ​യ്ലി​പ്പാ​ലം​ ​നി​ർ​മ്മി​ക്കാ​ൻ​ ​പ്രാ​യോ​ഗി​ക​ ​ബു​ദ്ധി​മു​ട്ടു​ണ്ടെ​ന്ന് ​ക​ര​സേ​ന​ ​വാ​ക്കാ​ൽ​ ​അ​റി​യി​ച്ചെ​ന്ന് ​കേ​ന്ദ്ര​സ​ർ​ക്കാ​രി​നു​ ​വേ​ണ്ടി​ ​ഹാ​ജ​രാ​യ​ ​അ​സി.​ ​സോ​ളി​സി​റ്റ​ർ​ ​ജ​ന​റ​ൽ​ ​വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.​ ​അ​തേ​സ​മ​യം​ ​സ്വീ​വേ​ജ് ​പ്ളാ​ന്റി​ലെ​ ​ഉ​പ​യോ​ഗ​ത്തി​നു​ള്ള​ ​രാ​സ​വ​സ്തു​ക്ക​ൾ​ ​നാ​ലോ​ ​അ​ഞ്ചോ​ ​ദി​വ​സ​ത്തേ​ക്ക് ​മാ​ത്ര​മേ​ ​സ്റ്റോ​ക്ക് ​ഉ​ള്ളൂ​വെ​ന്ന് ​ദേ​വ​സ്വം​ ​ബോ​ർ​ഡും​ ​അ​റി​യി​ച്ചു.​ ​നി​ല​യ്ക്ക​ൽ,​ ​പ​മ്പ​ ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​ബ​യോ​ടോ​യ്ലെ​റ്റു​ക​ൾ​ ​സ്ഥാ​പി​ക്കു​ന്ന​തി​നും​ ​പ​മ്പ​യി​ലെ​യും​ ​നി​ല​യ്ക്ക​ലി​ലെ​യും​ ​ടോ​യ്ലെ​റ്റ് ​ടെ​ൻ​ഡ​റു​ക​ളി​ലും​ ​ഹൈ​ക്കോ​ട​തി​യു​ടെ​ ​ഇ​ട​പെ​ട​ൽ​ ​ആ​വ​ശ്യ​പ്പെ​ട്ട് ​ഇ​ന്ന് ​അ​പേ​ക്ഷ​ ​ന​ൽ​കു​മെ​ന്നും​ ​വ്യ​ക്ത​മാ​ക്കി.​ ​തു​ട​ർ​ന്ന് ​ഹ​ർ​ജി​ ​ഇ​ന്നു​ച്ച​യ്‌​ക്ക് ​പ​രി​ഗ​ണി​ക്കാ​ൻ​ ​മാ​റ്റി.

ശ​ബ​രി​മ​ല​യി​ൽ​ ​ഇ​ന്ന്


പു​ല​ർ​ച്ചെ​ 3.30​ ​:​ ​പ​ള്ളി​ ​ഉ​ണ​ർ​ത്തൽ
4.00​:​ ​ന​ട​ ​തു​റ​ക്കൽ
4.05​ ​:​ .​അ​ഭി​ഷേ​കം
4.30​ ​:​ ​ഗ​ണ​പ​തി​ ​ഹോ​മം
5​ ​മ​ണി​ ​മു​ത​ൽ​ 7​ ​മ​ണി​ ​വ​രെ​ ​നെ​യ്യ​ഭി​ഷേ​കം
7.30​ ​:​ ​ഉ​ഷ​പൂജ
8​ .00​:​ ​മു​ത​ൽ​ ​ഉ​ദ​യാ​സ്ത​മ​ന​ ​പൂജ
11.30​ ​:​ 25​ ​ക​ല​ശാ​ഭി​ഷേ​കം​ ​തു​ട​ർ​ന്ന് ​ക​ള​ഭാ​ഭി​ഷേ​കം
12.00​ ​:​ ​ഉ​ച്ച​പൂജ
1.00​ ​:​ ​ന​ട​ ​അ​ട​യ്ക്കൽ
വൈ​കി​ട്ട് 4.00​:​ ​ന​ട​ ​തു​റ​ക്കൽ
6.30​ ​:​ ​ദീ​പാ​രാ​ധന
7​ .00​:​ ​പ​ടി​പൂജ
9.00​:​ ​അ​ത്താ​ഴ​പൂജ
9.50​ ​:​ ​ഹ​രി​വ​രാ​സ​നം
10.00​ ​:​ ​ന​ട​ ​അ​ട​യ്ക്കൽ