കണ്ണൂർ വി.സിക്ക് സെനറ്റംഗത്തിന്റെ കത്ത്
Thursday 18 November 2021 12:41 AM IST
കണ്ണൂർ: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യയെ കണ്ണൂർ സർവകലാശാലയിൽ യു.ജി.സി യോഗ്യതകൾ മറികടന്ന് അസോസിയേറ്റ് പ്രൊഫസറാക്കാനുള്ള നീക്കം ഉപക്ഷേിക്കണമെന്ന് ആവശ്യപ്പെട്ട് സെനറ്റംഗം ഡോ. ആർ.കെ. ബിജു വൈസ് ചാൻസലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രന് കത്ത് നൽകി. 23ന് സർവീസിൽ നിന്നും വിരമിക്കുന്ന വൈസ് ചാൻസലറുടെ പ്രത്യേക ഇടപെടൽ മൂലമാണ് ഇവരെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തി തിടുക്കത്തിൽ ഇന്റർവ്യൂ നടത്തുന്നതെന്ന് ബിജു ആരോപിച്ചു.