രാജ്യസഭ: പത്രികകൾ സ്വീകരിച്ചു, വോട്ടെടുപ്പ് 29ന്
Thursday 18 November 2021 12:43 AM IST
തിരുവനന്തപുരം: രാജ്യസഭാ ഉപതിരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയായ ജോസ്.കെ.മാണിയുടെയും യു.ഡി.എഫ് സ്ഥാനാർത്ഥി ഡോ. ശൂരനാട് രാജശേഖരന്റെയും നാമനിർദ്ദേശ പത്രികകൾ സൂക്ഷ്മപരിശോധനയ്ക്കൊടുവിൽ അംഗീകരിച്ചു. ഇരുവരും രണ്ട് സെറ്റ് പത്രികകൾ വീതമാണ് സമർപ്പിച്ചത്. പത്ത് എം.എൽ.എമാരുടെ വീതം പിന്തുണയോടെ വേണം പത്രിക സമർപ്പിക്കാൻ. ഇത് പാലിക്കാത്തതിനാൽ സേലം സ്വദേശി ഡോ. പത്മരാജന്റെ പത്രിക തള്ളി. എല്ലാ തിരഞ്ഞെടുപ്പുകളിലും മത്സരിക്കുന്നയാളാണ് പത്മരാജൻ.
ഈ മാസം 22 വരെ പത്രികകൾ പിൻവലിക്കാം. 29ന് രാവിലെ 9 മുതൽ വൈകിട്ട് നാല് വരെ നിയമസഭാ മന്ദിരത്തിലാണ് വോട്ടെടുപ്പ്.