മോഷ്ടാവിനെ പിടികൂടി
Thursday 18 November 2021 12:14 AM IST
ചെങ്ങന്നൂർ: കാരയ്ക്കാട് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ രാത്രിയിൽ മോഷണം നടത്താൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ പിടികൂടി. കഴിഞ്ഞ ദിവസം രാത്രി 10.30നായിരുന്നു സംഭവം. ബിഹാർ സ്വദേശി മഹേഷ് കുമാറാണ് പിടിയിലായത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്ത് എത്തിയ വാർഡ് അംഗം പ്രമോദ് കാരയ്ക്കാട് ചെങ്ങന്നൂർ പൊലീസിൽ വിവരം അറിക്കുകയും പൊലീസ് എത്തി ഇയാളെ അറസ്റ്റു ചെയ്യുകയുമായിരുന്നു. വൈദ്യപരിശോധനക്കു ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.