മെഡിക്കൽ പ്രവേശനത്തിന് നീറ്റ് ഫലം നൽകാം

Thursday 18 November 2021 12:09 AM IST

തിരുവനന്തപുരം: സർക്കാർ, സ്വാശ്രയ മെഡിക്കൽ, ഡെന്റൽ കോളേജുകളിലെ എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്സുകളിലേക്കും മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കും പ്രവേശനത്തിന് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിന് നീറ്റ് സ്കോർ ഓൺലൈനായി നൽകണം. www.cee.kerala.gov.in വെബ്സൈറ്റിൽ 24ന് വൈകിട്ട് 5വരെ സ്കോർ നൽകാം. നിശ്ചിത സമയത്തിനകം നീ​റ്റ് പരീക്ഷാ ഫലം ഓൺലൈനായി നൽകാത്തവരെ റാങ്ക് ലിസ്​റ്റുകളിൽ ഉൾപ്പെടുത്തില്ല. തപാൽ വഴിയോ നേരിട്ടോ സ്വീകരിക്കില്ല. പ്രോസ്‌പെക്ടസും വിജ്ഞാപനവും വെബ്സൈറ്റിൽ. ഹെൽപ്പ് ലൈൻ- 0471 2525300