പ്ര​തിഷേധയോഗം

Thursday 18 November 2021 12:17 AM IST

പ​ന്തളം: ആനയ​ടി -​ കൂടൽ മിനി ഹൈവേ റോഡിന്റെ അപാകതകളും ക്രമക്കേടുകളും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് കുരമ്പാല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുരമ്പാല തെക്ക് പോസ്റ്റ് ഒാഫീസ് ജംഗ്ഷനിൽ പ്ര​തിഷേധയോഗം ന​ടത്തി. 24​-ാം നമ്പർ ബൂത്ത് പ്രസിഡന്റ് ശിവാനന്ദൻ അദ്ധ്യക്ഷത വഹിച്ച യോഗം കോൺഗ്രസ് നേതാവ് പഴകുളം സുഭാഷ് ഉദ്ഘാടനം ചെയ്തു. അഡ്വ. ബിജു ഫിലിപ്പ്, മഹേഷ് പന്തളം , ചെറുവള്ളി ഗോപൻ, മണ്ണിൽ രാഘവൻ, ഭാർഗവൻ പിള്ള എന്നിവർ സംസാരിച്ചു.

Advertisement
Advertisement