240 പേർക്ക് കൊവിഡ്

Thursday 18 November 2021 12:34 AM IST

പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 240 പേർക്ക്
കൊവിഡ്​ സ്ഥിരീകരിച്ചു; 362 പേർ രോഗമുക്തരായി.

രോഗം സ്ഥിരീകരിച്ചവരിൽ 240 പേരും സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരാണ്. ഇതിൽ സമ്പർക്ക പശ്ചാത്തലം വ്യക്തമല്ലാത്ത രണ്ടു പേരുണ്ട്.ജില്ലയിൽ ഇതുവരെ ആകെ 198342 പേർക്ക് രോഗം ബാധി​ച്ചിട്ടുണ്ട്. ഇതിൽ 190481 പേർ സമ്പർക്കം മൂലം രോഗി​കളായവരാണ്.

എഴുമറ്റൂർ സ്വദേശി (82) ഇന്നലെ കൊവി​ഡ് ബാധി​ച്ച് മരിച്ചു.

ആകെ രോഗമുക്തരായവരുടെ എണ്ണം 193876 ആണ്. ജില്ലക്കാരായ 3140 പേർ ചി​കി​ത്സയി​ലാണ്.