സ്പോർട്സ് അക്കാദമിയുടെ ലോഗോ പ്രകാശനം

Wednesday 17 November 2021 11:35 PM IST

മലപ്പുറം: എ.ജെ. ട്രസ്റ്റിന്റെ കീഴിലെ സ്പോർട്സ് അക്കാദമിയുടെ ലോഗോ പ്രകാശനം പ്രസ് ക്ലബ്ബിൽ മുൻ ഇന്ത്യൻ ടീം ക്യാപ്റ്റൻ യു.ഷറഫലി നിർവഹിച്ചു. ഈ മാസം 27ന് വൈകിട്ട് 4ന് കൂട്ടിലങ്ങാടി കീരംകുണ്ടിലെ ബി സ്ക്വയർ അരീന ടർഫ് ഗ്രൗണ്ടിൽ അക്കാദമിക്ക് തുടക്കമാവും. അഞ്ച് മുതൽ 18 വയസ് വരെയുള്ളവ‌ർക്കാണ് പരീശീലനം നൽകുക. പെൺകുട്ടികൾക്ക് ലേഡീഡ് കോച്ചുണ്ടാവും. ചടങ്ങിൽ എ.ജെ. ട്രസ്റ്റ് പ്രസി‌ഡന്റ് മച്ചിങ്ങൽ ഇഖ്ബാൽ,​ ക്യാമ്പ് ഡയറക്ടർ സൂപ്പർ സലീം,​ അക്കാദമി ചെയർമാൻ സൂപ്പർ അഷ്റഫ് പങ്കെടുത്തു.