വനവാസി ഗൗരവദിനം ആചരിച്ചു

Thursday 18 November 2021 12:02 AM IST

നിലമ്പൂർ : കേരള വനവാസി വികാസ കേന്ദ്രം മലപ്പുറം ജില്ലാ സമിതി നിലമ്പൂർ നിലമ്പപുരി ഓഡിറ്റോറിയത്തിൽ വനവാസി ഗൗരവദിനം ആചരിച്ചു. ടി.ആർ. മധുസൂദനൻ അദ്ധ്യക്ഷത വഹിച്ചു. മുണ്ടക്കടവ് കോളനിയിലെ മൂപ്പൻ മാരായ ചാത്തൻ, മാച്ഛൻ എന്നിവർ ഭദ്രദീപം തെളിയിച്ചു. ഭാവേഷ് നിലമ്പൂർ സ്വാഗതം പറഞ്ഞു. രാഷ്ട്രീയ സ്വയംസേവക സംഘം സംസ്ഥാന സഹ സമ്പർക്ക പ്രമുഖ് സി.സി. സെൽവൻ മുഖ്യപ്രഭാഷണം നടത്തി. മുണ്ടക്കടവ് കോളനിയിലെ ബാബു നന്ദി പറഞ്ഞു. പ്രദീപ് കോട്ടപ്പാടം,​ ജയൻ മണലി മുതലായവർ നേതൃത്വം നൽകി