ഇഷ്ഖിയാന 2.0 ഇന്ന്

Thursday 18 November 2021 12:04 AM IST

വളാഞ്ചേരി: ആതവനാട് കാട്ടിലങ്ങാടി സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ സ്മാരക വനിതാ കോളേജിലെ വിദ്യാർത്ഥി യൂണിയൻ സംഘടിപ്പിക്കുന്ന ഇഷ്ഖിയാന 2.0 ഇന്നുച്ചയ്ക്ക് മൂന്നിന് കാമ്പസ് ഓഡിറ്റോറിയത്തിൽ അരങ്ങേറും. റിയാലിറ്റി ഷോകളിലെ അതിഥി ഗായകരടക്കം അണിനിരക്കുന്ന ഇശൽ സദസാണ് സംഘടിപ്പിക്കുന്നത്. വാർത്താ സമ്മേളനത്തിൽ ഫിനിക്സ് യൂണിയൻ ചെയർപേഴ്സൺ കെ.എം.ഹസീന, ഭാരവാഹികളായ പി.കാർത്തിക, കെ.ഫാത്തിമ റിസ്ല എന്നിവർ പങ്കെടുത്തു