ഒഞ്ചിയം കതിർ ജൈവവള നിർമ്മാണത്തിന് തുടക്കം
Thursday 18 November 2021 12:56 AM IST
വടകര: ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെ ഭാഗമായി ഒഞ്ചിയം കതിർ എഫ് ഐ ജിയുടെ സമ്പുഷ്ടീകരിച്ച ട്രൈക്കോഡർമ്മ ജൈവവള നിർമ്മാണത്തിന് തുടക്കമായി. ഒഞ്ചിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജിത്ത് ഉദ്ഘാടനം നിർവഹിച്ചു. വളനിർമ്മാണ പദ്ധതിയെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു. ചടങ്ങിൽ കൃഷി ഓഫീസർ സന്ധ്യ അദ്ധ്യക്ഷത വഹിച്ചു. എസ് എൽ ആർ പി ബാലകൃഷ്ണൻ, കെ. അനിൽകുമാർ, ഇ. കെ അശോകൻ, ആർ.കെ രവീന്ദ്രൻ, സി. ശങ്കരൻ, കെ.എം ഭാസ്കരൻ തുടങ്ങിയവർ നേതൃത്വം നൽകി. കെ.എം അശോകൻ സ്വാഗതം പറഞ്ഞു.