'മോർച്ചറി" ഡ്രം സോളോ ഷോയുമായി ഷാജി

Thursday 18 November 2021 12:59 AM IST

കിഡ്സൺ കോർണറിൽ ഷാജി അവതരിപ്പിച്ച ഡ്രം സോളോയിൽ നിന്ന്

കോഴിക്കോട്: അപകടങ്ങൾക്കെതിരെ, അശാസ്ത്രീയമായ റോഡ് പരിഷ്‌കരണത്തിനെതിരെ ഷാജി കല്ലായിയുടെ 'മോർച്ചറി" ഡ്രം സോളോ. കിഡ്‌സൺ കോർണറിൽ ഇന്നലെ രാവിലെ ആറിനു തുടങ്ങിയ ഡ്രംസ് വായന വൈകീട്ട് ഏഴു വരെ നീണ്ടു. ശ്രദ്ധയോടെയുള്ള ഡ്രൈവിംഗിന് ബസ്സിൽ പാട്ട് ഒഴിവാക്കുക, നിയമപാലകർ ജനത്തോട് മാന്യമായി സംസാരിക്കുക, സിറ്റി പൊലീസ് കമ്മിഷണറുടെ ഓഫീസിനു മുന്നിലെ ഹംപ് എത്രയും പെട്ടന്ന് പൂർത്തിയാക്കി അപകടരഹിതമാക്കുക, എം.എസ്.ബാബുരാജിന്റെ പ്രതിമ സ്ഥാപിക്കുക തുടങ്ങി നിരവധി ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ഡ്രം വായന. നേരത്തെ 28 മണിക്കൂർ തുടർച്ചയായി ഡ്രംസ് വായിച്ച് ഗിന്നസ് റെക്കോർഡ് കുറിച്ചിരുന്നു ഷാജി.