അതിദാരിദ്ര്യ നിർമ്മാർജന യജ്ഞം

Thursday 18 November 2021 12:40 AM IST

പുത്തൂർ: അതിദാരിദ്ര്യ നിർമ്മാർജന യജ്ഞത്തിന്റെ ഭാഗമായി നെടുവത്തൂർ പഞ്ചായത്ത് വാർഡുതല സമിതി പരിശീലനം ഇന്നും നാളെയും 20നും നടക്കും. ഇന്ന് ആനക്കോട്ടൂർ ഗവൺമെന്റ് എൽ.പി.എസിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ്‌ പ്രസിഡന്റ് എം. ലീലാമ്മയും നാളെ തേവലപ്പുറം പൂർണചന്ദ്ര ഓഡിറ്റോറിയത്തിൽ ജില്ല പഞ്ചായത്ത് വൈസ് പ്രസിസന്റ് അഡ്വ. സുമ ലാലും 20ന് നെടുവത്തൂർ എൻ.എസ്.എസ് ഓഡിറ്റോറിയത്തിൽ മന്ത്രി കെ.എൻ. ബാലഗോപാലും ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. സത്യഭാമ അദ്ധ്യക്ഷത വഹിക്കും.

Advertisement
Advertisement