സമാപന പൊതുയോഗം

Thursday 18 November 2021 12:47 AM IST
സി.പി.എം കുന്നിക്കോട് ഏരിയ സമ്മേളനത്തിന്റെ ഭാഗമായി നടന്ന സമാപന പൊതുയോഗം സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം കെ. രാജഗോപാൽ ഉദ്ഘാടനം ചെയ്യുന്നു

കുന്നിക്കോട് : സി.പി.എം കുന്നിക്കോട് ഏരിയ സമ്മേളനത്തിന്റെ ഭാഗമായുള്ള സമാപന പൊതുയോഗം കുന്നിക്കോട് ടൗണിൽ (ബി. രാഘവൻ നഗറിൽ) നടന്നു. സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം കെ. രാജഗോപാൽ ഉദ്ഘാടനം ചെയ്‌തു. സി.പി.എം കുന്നിക്കോട് ഏരിയ സെക്രട്ടറി എസ്. മുഹമ്മദ് അസ്‌ലം അദ്ധ്യക്ഷനായി. എസ്. ജയമോഹൻ, ആർ. രാജഗോപാലൻ നായർ, കെ. ഹർഷകുമാർ, എം. റഹിംകുട്ടി എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ വി.ജെ. റിയാസ് സ്വാഗതവും സി. സജീവൻ നന്ദിയും പറഞ്ഞു.

Advertisement
Advertisement