30 യൂണിറ്റ് വരെ വൈദ്യുതി സൗജന്യം
Thursday 18 November 2021 1:02 AM IST
തിരുവനന്തപുരം: ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്ക് 1997 മുതൽ നൽകി വരുന്ന സൗജന്യ വൈദ്യുതിയുടെ പ്രതിമാസ അളവ് 20 യൂണിറ്റിൽ നിന്ന് 30 യൂണിറ്റാക്കി വർദ്ധിപ്പിച്ച് കെ.എസ്.ഇ.ബി ഉത്തരവിറക്കി.500 വാട്ട് കണക്ടഡ് ലോഡ് ഉള്ളവർക്കാണിത്. ആയിരം വാട്ട് കണക്ടഡ് ലോഡുള്ളവർക്ക് യൂണിറ്റിന് 1.50 രൂപ മാത്രം നിരക്ക് ഇൗടാക്കുന്ന പദ്ധതി 40 യൂണിറ്റിൽ നിന്ന് 50 യൂണിറ്റാക്കി ഉയർത്തി.
കൊവിഡ് വ്യാപനം സമൂഹത്തിലുണ്ടാക്കിയ പ്രതിസന്ധി കണക്കിലെടുത്ത് കഴിഞ്ഞ ജൂൺ 28നാണ് സൗജന്യവൈദ്യുതിയുടെ വ്യാപ്തി വർദ്ധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്. .ഇതനുസരിച്ച് ജൂലായ് 2ന് സർക്കാർ ഉത്തരവുമിറങ്ങി.പിന്നീട് കെ.എസ്.ഇ.ബി. വൈദ്യുതി റെഗുലേറ്ററി കമ്മിഷനെ ഇത് നടപ്പാക്കാനുള്ള അനുമതിക്കായി സമീപിച്ചു. സർക്കാരിൽ നിന്ന് ഇതിന് ചെലവാകുന്ന പണം വസൂലാക്കണമെന്ന വ്യവസ്ഥയോടെ കമ്മിഷൻ അനുമതി നൽകി.