പരീക്ഷാഫലം, പരീക്ഷാ തീയതി

Thursday 18 November 2021 1:27 AM IST

തിരുവനന്തപുരം: കേരളസർവകലാശാല വിദൂരവിദ്യാഭ്യാസ പഠനകേന്ദ്രം ഫെബ്രുവരിയിൽ നടത്തിയ മൂന്നും നാലും സെമസ്​റ്റർ എം.എ.ഇംഗ്ലീഷ് (2018 അഡ്മിഷൻ/സപ്ലിമെന്ററി 2017 അഡ്മിഷൻ) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 27 വരെ അപേക്ഷിക്കാം. ജനുവരിയിൽ നടത്തിയ മൂന്നാം സെമസ്​റ്റർ ബി.പി.എ ഡിഗ്രി പരീക്ഷാഫലവും പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്‌സൈ​റ്റിൽ.

നവംബർ 5, 15, 16 എന്നീ തീയതികളിൽ നടത്താനിരുന്ന് മാ​റ്റിവച്ച എട്ടാം സെമസ്​റ്റർ ഇന്റഗ്രേ​റ്റഡ് പഞ്ചവത്സര ബി.കോം./ബി.ബി.എ./ബി.എ.എൽ.എൽ.ബി. സെപ്​തംബർ 2021 പരീക്ഷയുടെ പ്രോജ്ക്ട് മൂല്യനിർണയവും വൈവയും നവംബർ 20, 29, 30 തീയതികളിൽ നടത്തും.

Advertisement
Advertisement