റോയ് ജോസഫിനെതിരെ അൻസിയുടെ പിതാവ് പരാതി നൽകി

Thursday 18 November 2021 1:29 AM IST

കൊച്ചി: മുൻ മിസ് കേരളയും റണ്ണറപ്പുമടക്കം മൂന്നു പേർ വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ ഫോ‌ർട്ട് കൊച്ചി നമ്പ‌ർ 18 ഹോട്ടലുടമ റോയ് ജോസഫിനെ സംശയമുണ്ടെന്ന് അപകടത്തിൽ മരിച്ച അൻസിയുടെ പിതാവ് കബീ‌ർ. ഇന്നലെ വൈകിട്ട് റോയ്ക്കെതിരെ കബീർ പൊലീസിൽ പരാതി നൽകി. ഹാ‌ർഡ് ഡിസ്ക് ഒളിപ്പിച്ചതും അൻസിയും സുഹൃത്തുക്കളും സഞ്ചരിച്ച കാറിന് പിന്നാലെ മറ്റൊരു കാർ പറഞ്ഞുവിട്ടതും അന്വേഷിക്കണമെന്നും കബീ‌ർ പറഞ്ഞു.

 റോയ് ചെറിയ മീനല്ല

റോയ് ജോസഫിന് റിയൽ എസ്റ്റേറ്റ് മേഖലയിലും മത്സ്യ, സമുദ്രോത്പന്ന കയറ്റുമതി രംഗത്തും വലിയ കമ്പനികളുണ്ട്. മംഗലാപുരത്തുള്ള വൈസ് റോയൽ എക്സ്പോർട്ട്സ്, നമ്പർ 18 ഹോട്ടൽ,​ സി ആൻഡ് ആർ ഹോട്ടൽസ് ലിമിറ്റഡ്, റിയൽ എസ്റ്റേറ്റ് കമ്പനികളായ വയലാട്ട് എസ്റ്റേറ്റ്സ്, റോഖ ബിൽഡേഴ്സ് ആൻഡ് റിയൽട്ടേഴ്സ്, റോയൽ മെഡോ റിയൽട്ടേഴ്സ് എന്നീ കമ്പനികളുടെ ഉടമയാണ്.

 ചുമത്തിയ വകുപ്പുകൾ

• ഐ.പി.സി 304: ഒരാളുടെ അശ്രദ്ധയോ വീഴ്ചയോ മൂലം മറ്റൊരാൾക്ക് ജീവഹാനി സംഭവിക്കൽ : ശിക്ഷ രണ്ടു വർഷം വരെ തടവും പിഴയും

• ഐ.പി.സി 201 : തെളിവുനശിപ്പിക്കൽ, കുറ്റകൃത്യത്തെക്കുറിച്ച് തെറ്റായ വിവരം നൽകൽ. പ്രധാന കുറ്റത്തിന് ആനുപാതികമായ ശിക്ഷ ലഭിക്കാം.

• ഐ.പി.സി 109 :കുറ്റം ചെയ്യാൻ പ്രേരിപ്പിക്കൽ, പ്രധാന കുറ്റകൃത്യത്തിന് സമാനമായ ശിക്ഷ.

Advertisement
Advertisement