സായുധസേന അക്കാഡമികളിലെ കേഡറ്റുകൾക്ക് സ്‌കോളർഷിപ്പ്

Thursday 18 November 2021 1:33 AM IST

തിരുവനന്തപുരം: സായുധ സേനയുടെ കീഴിലുള്ള ഇന്ത്യൻ മിലിട്ടറി അക്കാഡമി, ഇന്ത്യൻ നേവൽ അക്കാഡമി, എയർഫോഴ്‌സ് അക്കാഡമി, ഓഫീസേഴ്‌സ് ട്രെയിനിംഗ് അക്കാഡമി, ആംഡ് ഫോഴ്‌സസ് മെഡിക്കൽ കോളേജ് തുടങ്ങിയ പരിശീലന അക്കാഡമികളിൽ 2019 ഒക്ടോബർ 19നോ അതിനു ശേഷമോ പ്രവേശനം നേടി സേനയിൽ കമ്മിഷൻഡ് ഓഫീസറാകുന്ന മലയാളി കേഡറ്റുകൾക്ക് രണ്ടു ലക്ഷം രൂപയും ആംഡ് ഫോഴ്‌സസ് നഴ്‌സിംഗ് സകൂളിൽ നിന്ന് കമ്മിഷൻഡ് ഓഫീസറാകുന്ന മലയാളി കേഡറ്റുകൾക്ക് ഒരു ലക്ഷം രൂപയും ഒറ്റത്തവണ സ്‌കോളർഷിപ്പായി സംസ്ഥാന സർക്കാർ നൽകും. dswkeralab6@gmail.com ഇ-മെയിലിലേക്ക് 30 ന് വൈകിട്ട് അഞ്ചിനകം നമ്പർ, റാങ്ക്, പേര്, അക്കാഡമിയുടെ പേര്, കമ്മിഷൻ ലഭിച്ച തീയതിയും സേനാ വിഭാഗവും, ഇ-മെയിൽ വിലാസം, മൊബൈൽ നമ്പർ, കേരളത്തിലെ വിലാസം, ഓഫീസ് വിലാസം, കമ്മിഷൻ അനുവദിച്ചുകൊണ്ടുള്ള കത്തിന്റെ പകർപ്പ് തുടങ്ങിയവ സഹിതം രജിസ്റ്റർ ചെയ്യണം.