ഡിജിറ്റൽ ജേണലിസം കോഴ്സ്

Thursday 18 November 2021 1:35 AM IST

തിരുവനന്തപുരം: മീഡിയ അക്കാഡമിയുടെ ന്യൂമീഡിയ ആൻഡ് ഡിജിറ്റൽ ജേണലിസം ഡിപ്ലോമ കോഴ്സിന് (ഈവനിംഗ് ബാച്ച് ) അപേക്ഷ ക്ഷണിച്ചു. തിയറിയും പ്രാക്ടിക്കലും ഉൾപ്പെടെ ആറ് മാസമാണ് കാലാവധി. കൊച്ചി, തിരുവനന്തപുരം കേന്ദ്രങ്ങളിൽ വൈകിട്ട് ആറു മുതൽ എട്ട് വരെയാണ് ക്ലാസ്. ഫീസ് 35,000 രൂപ. യോഗ്യത ബിരുദം. പ്രായപരിധി ഇല്ല. അപേക്ഷ ഫോം keralamediaacademy.org വെബ്സൈറ്റിൽ ലഭ്യമാണ്. 25നകം kmanewmedia@gmail.com മെയിലിലോ നേരിട്ടോ അപേക്ഷിക്കണം. ഫോൺ 9447225524.

Advertisement
Advertisement