അയ്യപ്പൻ വിളക്ക് നടത്തി

Friday 19 November 2021 12:55 AM IST

തൃത്താല: ചാലിശ്ശേരി പടിഞ്ഞാറെ പട്ടിശ്ശേരി ശ്രീ ശാസ്താ കോവിലിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു അയ്യപ്പൻ വിളക്ക് നടത്തി.വൈകീട്ട് 5 മണിക്ക് പട്ടിശ്ശേരി ശ്രീ മഹാവിഷ്ണുക്ഷേത്രത്തിൽ നിന്ന് താലത്തിന്റെ അകമ്പടിയോട് കൂടി ആരംഭിച്ച പാലക്കൊമ്പ് എഴുന്നള്ളിപ്പ് പടിഞ്ഞാറെ പട്ടിശ്ശേരി സെന്റർ വഴി ശാസ്താകോവിലിൽ പ്രവേശിച്ചു.രാവിലെ ഗണപതിഹോമവും വിശേഷാൽ പൂജകളും നടന്നു. എല്ലാ വർഷവും വൃശ്ചികം ഒന്നാം തീയ്യതി ശാസ്താ കോവിലിൽ നടത്തുന്ന അയ്യപ്പൻ വിളക്കോട് കൂടിയാണ് ഓരോവർഷവും കേരളത്തിനകത്തും, പുറത്തുമായി മുപ്പതിൽപരം അയ്യപ്പൻ വിളക്ക് നടത്താറുള്ള സംഘത്തിന്റ പ്രഥമ വിളക്കിന് തുടക്കം കുറിക്കാറുള്ളത്.കോവിഡ് മാഹാമാരി രൂക്ഷമായ കഴിഞ്ഞ വർഷം മാത്രമാണ് അയ്യപ്പൻ വിളക്കുകൾ നടത്താൻ സാധിക്കാതിരുന്നത്.