ഒഴിഞ്ഞ പറമ്പിൽ നിന്നും പ്ലാസ്റ്റിക് സഞ്ചിയിൽ ഒളിപ്പിച്ച ആയുധങ്ങൾ കണ്ടെത്തി

Friday 19 November 2021 12:58 AM IST

മണ്ണാർക്കാട്: കരിമ്പുഴ പഞ്ചായത്തിലെ കൂട്ടിലക്കടവിനു സമീപം എളമ്പുലാശ്ശേരിയിൽ കടപ്പാടത്ത് ആളൊഴിഞ്ഞ പറമ്പിൽ നിന്ന് ആയുധങ്ങൾ കണ്ടെടുത്തു. ചൊവ്വാഴ്ച്ച രാത്രിയിൽ പ്ലാസ്റ്റിക് സഞ്ചിയിൽ ഒളിപ്പിച്ചു വെച്ച നിലയിൽ കണ്ടതിനെ തുടർന്ന് നാട്ടുകാർ മണ്ണാർക്കാട് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് സംഘം സഞ്ചിയിൽ കൂട്ടി കെട്ടിയ നിലയിൽ ആയുധങ്ങൾ കണ്ടെത്തി. രണ്ട് വടിവാളും മൂന്ന് കത്തിയുമാണ് കണ്ടെടുത്തതെന്ന് മണ്ണാർക്കാട് സി.ഐ.അജിത്ത് കുമാർ പറഞ്ഞു. കൂടുതൽ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് അറിയിച്ചു.