ലയനം തീരുമാനിക്കേണ്ടത് സംസ്ഥാന നേതൃത്വം: ദേവഗൗഡ
Friday 19 November 2021 3:02 AM IST
തിരുവനന്തപുരം: എൽ.ജെ.ഡി – ജെ.ഡി.എസ് ലയനകാര്യം തീരുമാനിക്കേണ്ടത് ജെ.ഡി.എസിന്റെ സംസ്ഥാന നേതൃത്വമാണെന്ന് പാർട്ടി ദേശീയ അദ്ധ്യക്ഷൻ എച്ച്.ഡി.ദേവഗൗഡ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. സംസ്ഥാന നേതൃത്വത്തിന്റെ അധികാരപരിധിയിൽ വരുന്ന കാര്യത്തിൽ താൻ അഭിപ്രായം പറയില്ല. എൽ.ഡി.എഫിലെ ഒരു പാർട്ടിയെ ക്ഷീണിപ്പിക്കാൻ ജെ.ഡി.എസ് ഇല്ലെന്ന് പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ മാത്യു ടി.തോമസ് എം.എൽ.എ പറഞ്ഞു. ജനതാപാർട്ടികൾ ഒന്നാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.