തെളിമ പദ്ധതിയുമായി സിവിൽ സപ്ലൈസ് വകുപ്പ്

Friday 19 November 2021 12:10 AM IST

പത്തനംതിട്ട : റേഷൻ കൃത്യമായി ലഭിക്കുന്നതിനും 100 ശതമാനം ആധാർ സീഡിംഗ് പൂർത്തീകരിക്കുന്നതിനും റേഷൻ കാർഡിൽ വന്നിട്ടുളള തെറ്റുകൾ തിരുത്തുന്നതിനുമായി സിവിൽ സപ്ലൈസ് വകുപ്പിന്റെ തെളിമ പദ്ധതി . ഈ പദ്ധതി പ്രകാരം റേഷൻ കാർഡ് അംഗങ്ങളുടെയും ഉടമയുടെയും പേര്, വയസ്, മേൽവിലാസം, കാർഡുടമയുമായുളള ബന്ധം തുടങ്ങിയ വിവരങ്ങളിലെ തെറ്റുകൾ തിരുത്താം. എൽ.പി.ജി, വൈദ്യുതി കണക്ഷൻ എന്നിവയുടെ വിവരങ്ങൾ ചേർക്കാം. റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാത്ത അംഗങ്ങൾക്ക് അതിനുളള അവസരവും ഉണ്ട്. റേഷൻ ഡിപ്പോകളിൽ നിന്നും ലഭിക്കുന്ന ഭക്ഷ്യധാന്യങ്ങളുടെ ഗുണനിലവാരം, അളവ് എന്നിവ സംബന്ധിച്ചും ഡിപ്പോയിലെ ലൈസൻസി, സെയിൽസ്മാൻ എന്നിവരുടെ പെരുമാറ്റം സംബന്ധിച്ചുളള അപേക്ഷകൾ, ഡിപ്പോ നടത്തിപ്പിനെ സംബന്ധിച്ചുളള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വകുപ്പിനെ അറിയിക്കാം.

പദ്ധതിയുമായി ബന്ധപ്പെട്ട റേഷൻ കടകളിൽ സ്ഥാപിച്ചിട്ടുളള ബോക്‌സിൽ ഡിസംബർ 15 വരെ അപേക്ഷകളും പരാതികളും നിക്ഷേപിക്കാവുന്നതാണെന്നും പത്തനംതിട്ട ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. ഫോൺ: 0468 - 2222612, 2320509.

Advertisement
Advertisement