പോളിടെക്‌നിക് കോളേജുകളിൽ സ്‌പോട്ട് അഡ്മിഷൻ

Friday 19 November 2021 12:14 AM IST

പത്തനംതിട്ട : ഐ.എച്ച്.ആർ.ഡിയുടെ മോഡൽ പോളിടെക്‌നിക് കോളേജുകളിലേക്കും പൂഞ്ഞാർ എൻജിനീയറിംഗ് കോളേജിലേക്കും ഡിപ്ലോമ ഒന്നാംവർഷത്തിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടക്കും. എസ്.എസ്.എൽ.സി ആണ് അടിസ്ഥാന യോഗ്യത. താല്പര്യമുള്ളവർ അതാതു ജില്ലകളിലെ മോഡൽ പോളിടെക്‌നിക് കോളേജുകളിലും പൂഞ്ഞാർ എൻജിനീയറിംഗ് കോളേജിലും നേരിട്ട് ബന്ധപ്പെടണം.

ബയോമെഡിക്കൽ , കമ്പ്യൂട്ടർ ഹാർഡ് വെയർ, ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ , കമ്പ്യൂട്ടർ , ഇലക്ട്രോണിക്‌സ് , ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എന്നീ എൻജിനീയറിംഗ് ഡിപ്ലോമ പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം. അർഹരായ വിദ്യാർത്ഥികൾക്ക് ഫീസാനുകൂല്യം ലഭിക്കും. വിശദവിവരങ്ങൾക്ക് ഐ.എച്ച്.ആർ.ഡി വെബ്‌സൈറ്റ് സന്ദർശിക്കുകയോ താഴെ പറയുന്ന കോളേജുകളുമായി ബന്ധപ്പെടുകയോ ചെയ്യണം. കെ. കരുണാകരൻ മെമ്മോറിയൽ മോഡൽ പോളിടെക്‌നിക് കോളേജ്, മാള (ഫോൺ: 04802233240, 8547005080), മോഡൽ പോളിടെക്‌നിക് കോളേജ്, പൈനാവ് (ഫോൺ: 04862232246,8547005084), മോഡൽ പോളിടെക്‌നിക് കോളേജ്, മറ്റക്കര (ഫോൺ: 04812542022, 8547005081) എൻജിനീയറിംഗ് കോളേജ്, പൂഞ്ഞാർ (ഫോൺ:8547005085).