യൂത്ത് ക്ലബ് അവാർഡിന് അപേക്ഷിക്കാം
Friday 19 November 2021 12:29 AM IST
പത്തനംതിട്ട : ജില്ലാ നെഹ്റു യുവകേന്ദ്ര ഈ വർഷത്തെ ജില്ലയിലെ ഏറ്റവും മികച്ച യൂത്ത് ക്ലബിനുള്ള അവാർഡിന് അപേക്ഷകൾ ക്ഷണിച്ചു. കൊവിഡ് പ്രതിരോധം, ദുരന്തനിവാരണം, കായികം, ആരോഗ്യം, വിദ്യഭ്യാസം, തൊഴിൽ, സാമൂഹ്യം എന്നീ മേഖലകളിൽ 2020 ഏപ്രിൽ 1 മുതൽ 2021 മാർച്ച് 31 വരെയുള്ള പ്രവർത്തനങ്ങളുടെ തെളിവുകൾ സഹിതം നിശ്ചിത ഫോറത്തിൽ അപേക്ഷിക്കാം. 25,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്. അപേക്ഷിക്കേണ്ട അവസാന തീയതി ഡിസംബർ ആറ്. ഫോൺ : 7558892580, 04682962580.