സ്‌പോട്ട് അഡ്മിഷൻ ഇന്ന്

Friday 19 November 2021 12:31 AM IST

പത്തനംതിട്ട : വെച്ചൂച്ചിറ ഗവ.പോളിടെക്‌നിക് കോളേജിൽ ഈ അദ്ധ്യയന വർഷത്തെ ത്രിവത്സര ഡിപ്ലോമ കോഴ്‌സുകളിൽ ഒഴിവുളള സീറ്റുകളിലേക്കുളള സ്‌പോട്ട് അഡ്മിഷൻ ഇന്ന് നടക്കും. സംസ്ഥാന അടിസ്ഥാനത്തിലുളള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുളള എല്ലാവർക്കും സ്‌പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം. രജിസ്‌ട്രേഷൻ സമയം രാവിലെ 9 മുതൽ 10.30 വരെ ആയിരിക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കണം പ്രവേശനത്തിൽ പങ്കെടുക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് www.polyadmission.org എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. ഫോൺ: 04735 266671.