ദേവസ്വം ബോർഡ് പ്രസിഡന്റിന് സ്വീകരണം
Friday 19 November 2021 12:43 AM IST
പത്തനംതിട്ട: ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപന് നഗരത്തിലെ ശബരിമല ഇടത്താവളത്തിൽ സ്വീകരണം നൽകി. നഗരസഭാ ചെയർമാൻ അഡ്വ.ടി സക്കീർ ഹുസൈൻ പൂച്ചണ്ട് നൽകിയും പൊന്നാട അണിയിച്ചും സ്വീകരിച്ചു.
വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.ഷമീർ, നഗരസഭാ പ്രതിപക്ഷ നേതാവ് ജാസിംകുട്ടി, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ.അനിൽകുമാർ, ജില്ലാ ആസൂത്രണ സമിതി അംഗം പി.കെ.അനീഷ്, കൗൺസിലർമാരായ ആർ.സാബു, ശോഭ കെ. മാത്യു, വിമല ശിവൻ, അഡ്വ.റോഷൻ നായർ, അയ്യപ്പ സേവാസമാജം സംസ്ഥാന സെക്രട്ടറി അഡ്വ. ജയൻ ചെറുവള്ളിയിൽ, എം.ജെ.രവി, അശോകൻ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.