ഈടില്ലാതെ 5 ലക്ഷം രൂപവരെ വായ്പയുമായി കേരള ബാങ്ക്

Friday 19 November 2021 12:05 AM IST

സംസ്ഥാനതല വിതരണം ഇന്ന് സഹകരണ മന്ത്രി ഉദ്ഘാടനം ചെയ്യും

കോഴിക്കോട് : കൊവിഡ് - കാലവർഷക്കെടുതി എന്നിവ മൂലം ദുരിതമനുഭവിക്കുന്ന ചെറുകിട സംരംഭകരെ സഹായിക്കാൻ ഈടില്ലാതെ 5 ലക്ഷം രൂപവരെ വായ്പ നൽകുന്ന പദ്ധതിയുമായി കേരള ബാങ്ക്. വ്യാപാരികൾ, ബസുടമകൾ, ഇരുചക്രവാഹനങ്ങൾ ഉൾപ്പടെ ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നവർ തുടങ്ങി ഉത്പ്പാദന, സേവന, വിപണന മേഖലകളിലെ സംരംഭകരെ സഹായിക്കാൻ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പലിശ ഇളവുകൾ ലഭിക്കുന്ന കെ.ബി സുവിധ പ്ലസ് വായ്പയുടെ സംസ്ഥാനതല വിതരണം ഇന്ന് സഹകരണമന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും.

കേരള ബാങ്ക് കോഴിക്കോട് റീജിയണൽ കോൺഫറൻസ് ഹാളിൽ ഉച്ചയ്ക്ക് 2.30ന് നടക്കുന്ന ചടങ്ങിൽ കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ അദ്ധ്യക്ഷത വഹിക്കും. കെ.ബി മൈക്രോ ഫിനാൻസ് വായ്പ സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണിയും പ്രാഥമിക സഹകരണ ബാങ്കുകൾക്കുള്ള മൾട്ടി സർവീസ് സെന്റർ വായ്പ സഹകരണ സംഘം രജിസ്ട്രാർ പി.ബി. നൂഹും വിതരണം ചെയ്യും.

Advertisement
Advertisement