പോളിടെക്‌നിക്കിൽ സ്‌പോട്ട് അഡ്മിഷൻ

Friday 19 November 2021 12:14 AM IST

കൊച്ചി: ഐ.എച്ച്.ആർ.ഡി യുടെ മോഡൽ പോളിടെക്‌നിക് കോളേജുകളിലും പൂഞ്ഞാർ എൻജിനീയറിംഗ് കോളേജിലും ഒന്നാം വർഷ ഡിപ്ലോമ ക്ലാസിലേക്ക് സ്‌പോട്ട് അഡ്മിഷൻ ആരംഭിച്ചു. എസ്.എസ്.എൽ.സി ആണ് അടിസ്ഥാന യോഗ്യത. താത്പര്യമുള്ളവർ അതത് ജില്ലകളിലെ മോഡൽ പോളിടെക്‌നിക് കോളേജുകളിലും പൂഞ്ഞാർ എൻജിനീയറിംഗ് കോളേജിലും നേരിട്ട് ബന്ധപ്പെടണം. ബയോമെഡിക്കൽ, കമ്പ്യൂട്ടർ ഹാർഡ് വെയർ, ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ, ഇലക്ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്‌സ് എൻജിനീയറിംഗ് ഡിപ്ലോമ പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം. മാള (ഫോൺ 04802233240, 8547005080), പൈനാവ് (ഫോൺ 04862232246), മറ്റക്കര (ഫോൺ 04812542022, 8527005081), പൂഞ്ഞാർ (ഫോൺ 8547005085).

Advertisement
Advertisement