സ്ഥാപക ദിനം ആഘോഷിച്ചു

Friday 19 November 2021 12:49 AM IST

തിരുവനന്തപുരം :രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജി 26ാം സ്ഥാപക ദിനം ആചരിച്ചു. അർബുദ ചികിത്സയിലും നിർണയത്തിലും നോൺ കോഡിംഗ് ആർ.എൻ.എ തൻമാത്രകളെക്കുറിച്ച് ജവഹർലാൽ നെഹ്രു സെന്റർ ഫോർ അഡ്വാൻസ്ഡ് സയന്റിഫിക് റിസർച്ച് ഓണററി പ്രൊഫസർ എം.എസ്.ആർ റാവു മുഖ്യപ്രഭാഷണം നടത്തി. രാജ്യത്തെ ജൈവ സാങ്കേതിക ഗവേഷണ മേഖലയിൽ സ്തുത്യർഹമായ സേവനമാണ് ആർ.ജി.സി.ബി നടത്തി വരുന്നതെന്ന് പ്രൊഫ റാവു പറഞ്ഞു. ആർ.ജി.സി.ബി ഡയറക്ടർ പ്രൊഫ. ചന്ദ്രഭാസ് നാരായണ അദ്ധ്യക്ഷത വഹിച്ചു. വിദ്യാർത്ഥികൾ തിരഞ്ഞെടുത്ത മികച്ച അദ്ധ്യാപകനുള്ള പുരസ്‌കാരം ഡോ.കെ ആർ മഹേന്ദ്രന് ലഭിച്ചു. വിദ്യാർത്ഥികൾക്കുള്ള മെറിറ്റ് അവാർഡ് പല്ലവി ചിന്നു വർഗീസ്, മീര വി എന്നിവർക്ക് ലഭിച്ചു.

Advertisement
Advertisement