മഴയിൽ പൊലിഞ്ഞ് റബർ; കണ്ണീർക്കയത്തിൽ കർഷകർ

Friday 19 November 2021 3:32 AM IST

കോട്ടയം: റബർവില മെച്ചപ്പെട്ടിട്ടും കർഷകർക്ക് പ്രയോജനമില്ല. ന്യൂനമർദ്ദത്തെ തുടർന്നുണ്ടായ കനത്ത മഴമൂലം ടാപ്പിംഗ് തടസപ്പെട്ടതും ഉത്‌പാദനം കുറഞ്ഞതുമാണ് തിരിച്ചടി. കിലോയ്ക്ക് 180 രൂപയാണ് ഇപ്പോൾ വില.

സ്വാഭാവിക റബർ ഉത്പാദനത്തിൽ ഇക്കുറി രണ്ടുലക്ഷം ടണ്ണിന്റെ കുറവുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. ഇത് വരുംനാളുകളിലും വില കുതിക്കാനിടയാക്കും. 2023ൽ ആഗോള റബർ ലഭ്യത കുറയുമെന്നും 2028 വരെ കമ്മി ക്രമാതീതമായി വർദ്ധിച്ച് 2031വരെ ക്ഷാമം തുടരുമെന്നും വിലയിരുത്തപ്പെടുന്നു.

അതേസമയം, ഇന്ത്യയിൽ റബർ കൃഷി കൂടിയെന്ന് റബർ ബോർഡ് പറയുന്നു. തോട്ട വിസ്തൃതി 2.50 ലക്ഷം ഹെക്ടറായെന്നാണ് ബോർഡിന്റെ കണക്ക്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ രണ്ടുലക്ഷം ഹെക്ടറിൽ റബർ കൃഷി ലക്ഷ്യമിടുന്ന പദ്ധതിവച്ചാണ് ബോർഡിന്റെ അവകാശവാദമെന്ന് വിമർശനങ്ങളുണ്ട്.

Advertisement
Advertisement