വഴിയോര കച്ചവടക്കാർക്ക് തിരിച്ചറിയൽ കാർഡ്

Saturday 20 November 2021 12:04 AM IST

കൊട്ടാരക്കര: കൊട്ടാരക്കര നഗരസഭയുടെ നേതൃത്വത്തിൽ വഴിയോര കച്ചവടക്കാർക്ക് തിരിച്ചറിയൽ കാർഡ് നൽകുന്നു. 22ന് രാവിലെ 10ന് ചന്തമുക്ക് മുനിസിപ്പൽ ഗ്രൗണ്ടിൽ ചേരുന്ന ചടങ്ങിൽ മന്ത്രി കെ.എൻ. ബാലഗോപാൽ വിതരണോദ്ഘാടനം നിർവഹിക്കും. നഗരസഭാ ചെയർമാൻ എ. ഷാജു അദ്ധ്യക്ഷത വഹിക്കും. വെന്റിംഗ് സർട്ടിഫിക്കറ്റ്, ഓക്സിലറി ഗ്രൂപ്പ് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവയും വിതരണം ചെയ്യും.