എയിംസ്: കിനാലൂരിൽ സ്ഥലമെടുപ്പ് നടപടി തുടങ്ങി
Saturday 20 November 2021 12:13 AM IST
തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച എയിംസ് കോഴിക്കോട് കിനാലൂരിൽ തന്നെയായിരുക്കുമെന്ന് ഉറപ്പായി. കിനാലൂരിൽ ഭൂമി കണ്ടെത്തുന്നതിനുള്ള നടപടികൾ വേഗത്തിൽ പൂർത്തീകരിക്കാൻ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് നിർദ്ദേശിച്ചു. കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ കോർപറേഷന്റെ കൈവശമുള്ള ഭൂമി കൂടാതെ ഇതോട് അനുബന്ധിച്ചുള്ള 40.6802 ഹെക്ടറും ഏറ്റെടുക്കാനാണ് നിർദേശം. ഭൂമി ഏറ്റെടുക്കുന്നതിനുള്ള വിജ്ഞാപനം ഇറക്കി നടപടിക്രമങ്ങൾ തുടങ്ങാൻ കോഴിക്കോട് ജില്ലാ കളക്ടർക്ക് നിർദേശം നൽകി. ഭൂമി ഏറ്റെടുപ്പിന് ആവശ്യമായ തുക അനുവദിക്കാൻ ധനവകുപ്പിനോടും ആവശ്യപ്പെട്ടിട്ടുണ്ട്.