ശ്രീവല്ലഭ ക്ഷേത്രത്തിൽ തെച്ചിപ്പൂന്തോട്ടം

Saturday 20 November 2021 12:51 AM IST

തിരുവല്ല: ശ്രീവല്ലഭ മഹാക്ഷേത്രത്തിൽ ശ്രീവല്ലഭേശ്വര അന്നദാനസമിതി നടപ്പാക്കുന്ന ദേവഹരിതം പദ്ധതിയുടെ പത്താം ഘട്ടമായി തിരുവല്ല നഗരസഭ ഹരിത കർമ്മസേനയുടെ ആഭിമുഖ്യത്തിൽ തെച്ചിപ്പൂത്തോട്ടം ഒരുക്കുന്ന ജോലികൾ തുടങ്ങി. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.കെ അനന്തഗോപൻ നാടൻ തെച്ചി(ചെത്തി)ച്ചെടികൾ നട്ടുകൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. പൂജയ്ക്കാവശ്യമായ പുഷ്പങ്ങളും മറ്റും ഇതരസ്ഥലങ്ങളെ ആശ്രയിക്കാതെ ക്ഷേത്ര മുറ്റത്തുതന്നെ ലഭ്യമാക്കി സ്വയംപര്യാപ്തത കൈവരിക്കുവാനുള്ള പരിശ്രമം അഭിനന്ദനാർഹമാണെന്ന് അദ്ദേഹം പറഞ്ഞു. ക്ഷേത്രാങ്കണത്തിൽ ഉപേക്ഷിക്കപ്പെടുന്ന അജൈവപാഴ്‌വസ്തുക്കളുടെ നിർമ്മാർജനത്തിന് തിരുവല്ല നഗരസഭയുടെ ഹരിതകർമ്മസേന ക്രിസ് ഗ്ലോബൽ സ്ഥാപനം മുഖാന്തരം നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനവും ദേവസ്വം ബോർഡ് പ്രസിഡന്റ് നിർവഹിച്ചു.