മോൻസണിനെതിരായ കേസ്: പൊലീസിനെതിരെ ഡോക്ടറുടെ ഹർജി

Saturday 20 November 2021 12:05 AM IST

കൊച്ചി: മോൻസൺ മാവുങ്കലിനെതിരായ പോക്സോ കേസിലെ ഇരയുടെ പരാതിയിൽ പ്രതിയായ കളമശേരി ഗവ. മെഡിക്കൽ കോളേജിലെ ഗൈനക്കോളജി വിഭാഗം സീനിയർ അസി. പ്രൊഫസർ ഡോ. വി. പ്രിയ പൊലീസ് പീഡനമാരോപിച്ച് ഹൈക്കോടതിയിൽ ഹർജി നൽകി. ഇവർക്ക് മുൻകൂർ നോട്ടീസ് നൽകാതെ ചോദ്യം ചെയ്യാൻ വിളിപ്പിക്കരുതെന്ന് നിർദ്ദേശിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഹർജി നവം. 26 നു പരിഗണിക്കാൻ മാറ്റി.പോക്സോ കേസിനെത്തുടർന്നുള്ള മെഡിക്കൽ പരിശോധനയ്ക്ക് ഹാജരാക്കിയ പെൺകുട്ടിയെ പൊലീസ് ബലമായി തന്റെ മുന്നിൽ നിന്നു പിടിച്ചു കൊണ്ടുപോയ ശേഷം പെൺകുട്ടിയെ താൻ തടഞ്ഞുവച്ചെന്ന് കള്ളക്കേസുണ്ടാക്കിയെന്നാണ് ഡോ. പ്രിയയുടെ ആരോപണം.