എൻ.ജി.ഒ യൂണിയൻ വാർഷിക സമ്മേളനം

Saturday 20 November 2021 12:14 AM IST

പത്തനംതിട്ട : ജില്ലാ കേന്ദ്രത്തിൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സർക്കാർ സ്ഥാപനങ്ങൾക്കായി കെട്ടിടം പണിയണമെന്ന് എൻ.ജി.ഒ യൂണിയൻ സിവിൽ സ്റ്റേഷൻ ഏരിയ വാർഷിക സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി ആർ.സാജൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വി.ഷാജു അദ്ധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി ടി.ആർ.ബിജുരാജ്, ട്രഷറർ സാനു എസ്. കുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി വി.ഷാജു (പ്രസിഡന്റ്), ടി.ആർ.ബിജുരാജ് (സെക്രട്ടറി), സാനു എസ്.കുമാർ (ട്രഷറർ), എം.എ.സജിദ, റെജി സാമുവൽ (വൈസ് പ്രസിഡന്റുമാർ), ആർ.വിനയരാജ്, എച്ച്. അരുൺകുമാർ (ജോ.സെക്രട്ടറിമാർ) എന്നിവരെ തെരഞ്ഞെടുത്തു.